ഡല്‍ഹി കാപിറ്റല്‍സിന് മുട്ടന്‍ പണി വരുന്നു? സൂപ്പര്‍താരം കളിക്കുന്ന കാര്യം സംശയമെന്ന് റിപ്പോര്‍ട്ട്

By Jomit JoseFirst Published Nov 10, 2020, 11:15 AM IST
Highlights

ശ്രേയസ് അയ്യരുടെയും റിഷഭ് പന്തിന്‍റെയും സ്ഥിരത ആശങ്കകള്‍ക്കിടെ മറ്റൊരു ഭീഷണിയും മത്സരത്തിന് മുമ്പ് ഡല്‍ഹിക്ക് തലവേദനയാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 

ദുബായ്: ഐപിഎല്ലിന്‍റെ പതിമൂന്ന് സീസണ്‍ നീണ്ട ചരിത്രത്തില്‍ ആദ്യ കിരീടം തേടിയാണ് ഡല്‍ഹി കാപിറ്റല്‍സ് ഫൈനലിന് ഇറങ്ങുന്നത്. ദുബായിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ ഇന്ന് നേരിടുമ്പോള്‍ ഡല്‍ഹിക്ക് കാര്യങ്ങള്‍ അത്ര എലുപ്പമാകില്ല. ശ്രേയസ് അയ്യരുടെയും റിഷഭ് പന്തിന്‍റെയും സ്ഥിരത ആശങ്കകള്‍ക്കിടെ മറ്റൊരു ഭീഷണിയും മത്സരത്തിന് മുമ്പ് ഡല്‍ഹിക്ക് തലവേദനയാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 

സ്റ്റാര്‍ സ‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍ കളിക്കുമോ എന്ന സംശയം ചില കായിക വെബ്‌സൈറ്റുകള്‍ പ്രകടിപ്പിച്ചു. അശ്വിന്‍റെ തോളിന് പരിക്കുണ്ട്. അദേഹം കളിക്കും എന്നാണ് പ്രതീക്ഷികുന്നത് എന്നും ഡല്‍ഹി കാപിറ്റല്‍സ് വൃത്തങ്ങള്‍ സൂചിപ്പിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ക്വാളിഫയര്‍ 2-ല്‍ രണ്ടാം സ്‌പെല്‍ എറിയാനെത്തിയപ്പോള്‍ അശ്വിന്‍ പരിക്കിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. രണ്ടാം വരവില്‍ കാരം ബോളുകള്‍ മാത്രമാണ് താരം എറിഞ്ഞത്. പതിവ് ഓഫ്-ബ്രേക്കുകള്‍ എറിയുന്നതില്‍ നിന്ന് അശ്വിനെ തടഞ്ഞുനിര്‍ത്തുന്നത് പരിക്കാണോ എന്ന് കമന്‍റേറ്റര്‍ ഗ്രയാം സ്വാന്‍ മത്സരത്തിനിടെ ചോദിച്ചിരിക്കുന്നു. 

ശൈലി വിടാതെ പോണ്ടിംഗ്; ഫൈനലിന് മുമ്പ് മുംബൈക്ക് ശക്തമായ മുന്നറിയിപ്പ്

ഈ സീസണില്‍ മികച്ച നിലയില്‍ പന്തെറിഞ്ഞു രവി അശ്വിന്‍. 14 മത്സരങ്ങളില്‍ 7.72 ഇക്കോണമിയില്‍ 13 വിക്കറ്റുകള്‍ സ്വന്തമാക്കി. അശ്വിന് നിര്‍ണായക മത്സരത്തില്‍ കളിക്കാന്‍ കഴിയാതെ വന്നാല്‍ ഡല്‍ഹിക്ക് അത് കനത്ത പ്രഹരമാകും. പ്രത്യേകിച്ച് പവര്‍പ്ലേ ഓവറുകളില്‍ വരെ മികവ് തെളിയിച്ചിട്ടുള്ള സ്‌പിന്നറാണ് അശ്വിന്‍. ആദ്യ ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സും- ഡല്‍ഹി കാപിറ്റല്‍സും നേര്‍ക്കുനേര്‍ വന്നപ്പോള്‍ നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുമായി തിളങ്ങിയിരുന്നു അശ്വിന്‍. 

Powered by 

click me!