ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണ്‍ ഫൈനലിന് മുമ്പ് മുംബൈ ഇന്ത്യന്‍സിന് മുന്നറിയിപ്പുമായി ഡല്‍ഹി കാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിംഗ്. ഡല്‍ഹിയുടെ ഏറ്റവും മികച്ച പ്രകടനം ഫൈനലിലായിരിക്കും എന്നാണ് വിഖ്യാത താരം കൂടിയായ റിക്കിയുടെ വാക്കുകള്‍. 

'ഡല്‍ഹിക്ക് മികച്ച സീസണായിരുന്നു ഇത്. ഐപിഎല്‍ കിരീടമുയര്‍ത്താനാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. അതിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും. നന്നായി സീസണ്‍ തുടങ്ങിയെങ്കിലും പിന്നീട് തിരിച്ചടികള്‍ നേരിട്ടു. എന്നാല്‍ രണ്ട് നല്ല മത്സരങ്ങളുമായി ടീം തിരിച്ചെത്തി. മികച്ച പ്രകടനം ഫൈനലില്‍ പുറത്തെടുക്കും. മത്സരങ്ങള്‍ തോറ്റതൊന്നും കണക്കാക്കുന്നില്ല. എല്ലാ ടീമുകളും തോല്‍ക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മികച്ച പ്രകടനത്തിലൂടെ ടീം ഫൈനലില്‍ ഇടംപിടിച്ചു. ഏറ്റവും മികച്ച പ്രകടനമാണ് വരാനിരിക്കുന്നത്' എന്നും പോണ്ടിംഗ് പറഞ്ഞു. 

ഓപ്പണര്‍ ശിഖര്‍ ധവാന്‍, ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരുടെ പ്രകടനത്തെ പോണ്ടിംഗ് പ്രശംസിച്ചു. 'ശിഖറിന്‍റെ ഏറ്റവും മികച്ച സീസണ്‍ ആയിരിക്കും ഇത്. അത് നല്ല സൂചനയാണ്. എന്നാല്‍ റിഷഭ് പന്തില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം ഇതുവരെ പുറത്തുവന്നിട്ടില്ല. ഫൈനലില്‍ പന്താട്ടം കാണാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ വമ്പന്‍ സ്‌കോര്‍ നേടാനാകും എന്നാണ് പ്രതീക്ഷ. സ്റ്റോയിനിസ് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റത്തിനായി കാത്തിരിക്കുകയായിരുന്നു. ടീം ഘടന കാരണം ആദ്യ ഘട്ടത്തില്‍ അത് സാധ്യമായില്ല. എന്നാല്‍ ലഭ്യമായ അവസരങ്ങളില്‍ മികവ് തെളിയിച്ചു സ്റ്റോയിനിസ്' എന്നും പോണ്ടിംഗ് പറഞ്ഞു. 

പൂരം ജയിക്കുക രോഹിത്തോ ശ്രേയസോ; ഐപിഎല്‍ കലാശപ്പോര് ഇന്ന്

നാല് കിരീടങ്ങള്‍ നേടിയിട്ടുള്ള മുംബൈക്ക് ഡല്‍ഹിക്ക് മേല്‍ മാനസിക മുന്‍തൂക്കമുണ്ട് എന്ന വിലയിരുത്തലുകള്‍ക്കിടെയാണ് പോണ്ടിംഗ് താക്കീത് നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഐതിഹാസികമായ കരിയറിനിടെ ലോകകപ്പ് ഫൈനലുകളില്‍ ഉള്‍പ്പടെ താരമായും ക്യാപ്റ്റനായും മിന്നിയിട്ടുണ്ട് പോണ്ടിംഗ്. ക്യാപ്റ്റന്‍സിയില്‍ അഗ്രസീവായ ശൈലി കൊണ്ട് ശ്രദ്ധേയനായിരുന്നു. പോണ്ടിംഗിന്‍റെ പരിശീലനത്തില്‍ ആദ്യ കിരീടമാണ് ഡല്‍ഹി കാപിറ്റല്‍സ് ലക്ഷ്യമിടുന്നത്. 

ഐപിഎല്‍ വാതുവെപ്പ്: മുന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍, പിടിയിലായത് വിവാദ നായകന്‍

Powered by