'ധോണി ഐപിഎല്‍ 2021ലും കളിക്കും, പക്ഷേ അതിന് മുമ്പ് ചിലത് ചെയ്യാനുണ്ട്'; ഉപദേശവുമായി സംഗക്കാര

By Web TeamFirst Published Oct 31, 2020, 12:20 PM IST
Highlights

പ്രായം 39 പിന്നിട്ടെങ്കിലും ധോണി ആരാധകര്‍ക്ക് സഹിക്കാവുന്നതിന് അപ്പുറമാണ് ഇപ്പോഴത്തെ ഫോമില്ലായ്‌മ

മുംബൈ: ഐപിഎല്‍ പതിമൂന്നാം സീസണില്‍ ഫോമില്ലായ്‌മയുടെ പേരില്‍ കനത്ത വിമര്‍ശനമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി നേരിടുന്നത്. മധ്യനിരയില്‍ നായകനായും ഫിനിഷറായും ടീമിനെ നയിക്കാന്‍ ധോണിക്കാകുന്നില്ല. പ്രായം 39 പിന്നിട്ടെങ്കിലും ധോണി ആരാധകര്‍ക്ക് സഹിക്കാവുന്നതിന് അപ്പുറമാണ് ഇപ്പോഴത്തെ ഫോമില്ലായ്‌മ. ഇതുവരെ കളിച്ച സീസണുകളില്‍ ആദ്യമായി ടീം പ്ലേ ഓഫ് യോഗ്യത നേടിയുമില്ല. 

"ധോണി അടുത്ത സീസണിലും കളിക്കും"

ധോണിക്കെതിരായ വിമര്‍ശനങ്ങള്‍ കടുക്കുമ്പോള്‍ ഒരു ശ്രദ്ധേയ ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ താരം കുമാര്‍ സംഗക്കാര. അടുത്ത സീസണില്‍ ഇറങ്ങുന്നുണ്ടെങ്കില്‍ അതിന് മുമ്പ് കൂടുതല്‍ മത്സര ക്രിക്കറ്റ് ധോണി കളിക്കണം എന്നാണ് സംഗ പറയുന്നത്. 'അടുത്ത സീസണിലേക്ക് വലിയ ഇടവേളയില്ല. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചാല്‍ ധോണിക്ക് ഫോം കണ്ടെത്താനാകും. തുടര്‍ന്നും കളിക്കാന്‍ ധോണിക്ക് ആഗ്രഹമുണ്ട് എന്നാണ് കരുതുന്നത്' എന്നും മുന്‍താരം സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് അഭിപ്രായപ്പെട്ടു.

ഐപിഎല്ലില്‍ ഈ സീസണിലെ ധോണിയുടെ ഫോമില്ലായ്‌മയ്‌ക്ക് കാരണം കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ക്രിക്കറ്റ് കളിക്കാത്തതാണ് എന്ന് വിലയിരുത്തലുകളുണ്ട്. ഇതിനെ സാധൂകരിക്കുന്നതാണ് കുമാര്‍ സംഗക്കാരയുടെ നിരീക്ഷണം. ഇത്തവണ 13 മത്സരങ്ങളില്‍ 200 റണ്‍സ് മാത്രമേ ധോണിക്ക് സമ്പാദ്യമായുള്ളൂ. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ ഏകദിന ലോകകപ്പിലാണ് ഐപിഎല്ലിന് മുമ്പ് ധോണി അവസാനമായി ക്രിക്കറ്റ്  കുപ്പായമണിഞ്ഞത്. ഫിറ്റ്‌നസ് കൂട്ടാന്‍ ധോണി കൂടുതല്‍ പരിശീലനം നടത്തണമെന്ന് പാകിസ്ഥാന്‍ മുന്‍താരം ജാവേദ് മിയാന്‍ദാദ് അഭിപ്രായപ്പെട്ടിരുന്നു.  

വീണ്ടുമൊരിക്കല്‍ കൂടി 'സെന്‍സിബിള്‍ സഞ്ജു' ഇന്നിംഗ്‌സ്; കയ്യടിച്ച് മുന്‍താരങ്ങള്‍

Powered by

click me!