ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ; ഫേവറിറ്റുകള്‍ നേര്‍ക്കുനേര്‍

By Web TeamFirst Published Oct 11, 2020, 12:39 PM IST
Highlights

പോണ്ടിംഗിൽ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പോരിനിറങ്ങുന്ന കാപിറ്റൽസ് സന്തുലിതമായ സംഘം. ചാമ്പ്യന്മാര്‍ക്കൊത്ത കളി ഇപ്പോഴേ പുറത്തെടുക്കുന്ന മുംബൈ ഇന്ത്യന്‍സ് നിരയിലും നിറയേ മാച്ച് വിന്നര്‍മാര്‍

അബുദാബി: ഐപിഎല്ലില്‍ ഇന്ന് ആദ്യ സ്ഥാനക്കാരുടെ പോരാട്ടം. ഡൽഹി കാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും അബുദാബിയിൽ നേര്‍ക്കുനേര്‍ വരും. രാത്രി 7.30നാണ് മത്സരം. ആറ് കളിയിൽ അ‍ഞ്ച് ജയവുമായി ഡൽഹി ക്യാപിറ്റൽസ് ഒന്നാമതാണ്. നാല് ജയത്തോടെ മുംബൈ ഇന്ത്യന്‍സ് തൊട്ടുപിന്നിൽ.

നൂറാം മത്സരത്തിന് സഞ്ജു, വാര്‍ണര്‍-ആര്‍ച്ചര്‍ പോരാട്ടം; ഇന്ന് പ്രതീക്ഷിക്കേണ്ടതും ഇലവന്‍ സാധ്യതയും

പോണ്ടിംഗിൽ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പോരിനിറങ്ങുന്ന കാപിറ്റൽസ് സന്തുലിതമായ സംഘമാണ്. ചാമ്പ്യന്മാര്‍ക്കൊത്ത കളി ഇപ്പോഴേ പുറത്തെടുക്കുന്ന മുംബൈ ഇന്ത്യന്‍സ് നിരയിലും നിറയേ മാച്ച് വിന്നര്‍മാര്‍. ബാറ്റിംഗില്‍ ഏറെക്കുറെ തുല്യശക്തികള്‍. ഡെത്ത് ഓവറുകളില്‍ ഡൽഹി സ്റ്റോയിനിസിനെ അമിതമായി ആശ്രയിക്കുമെങ്കില്‍ പൊള്ളാര്‍ഡും പാണ്ഡ്യ സഹോദരന്മാരും മുംബൈയ്ക്ക് കരുത്തുകൂട്ടും.

'തല'യെടുപ്പുള്ള പട്ടിക; ടി20 ക്രിക്കറ്റില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ധോണിയും

ഇന്നിംഗ്സിന്‍റെ ഏതുഘട്ടത്തിലും വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള പേസര്‍മാരാണ് ഇരുടീമിലും. മുംബൈക്ക് ബോള്‍ട്ട്, ബുംറ, പാറ്റിന്‍സൺ പേസ് ത്രയം. ഡൽഹിക്ക് പര്‍പ്പിള്‍ ക്യാപ്പിനുടമ  റബാഡ അടങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ വീര്യം. സ്‌പിന്‍കെണി ഒരുക്കാന്‍ മുംബൈക്ക് രാഹുല്‍ ചാഹറേ ഉള്ളെങ്കില്‍ അശ്വിനും അക്ഷര്‍ പട്ടേലും ഒന്നിക്കുന്നത് ഡൽഹിക്ക് മേൽക്കൈ നൽകും.

'മില്ലീമീറ്റര്‍ ജയ'ത്തിന് പിന്നാലെ നരെയ്‌ന് മേല്‍ സംശയത്തിന്‍റെ കരിനിഴല്‍; കൊല്‍ക്കത്തയ്‌ക്ക് ആശങ്ക

മുംബൈ മലയാളി ശ്രേയസ് അയ്യര്‍ ക്യാപ്റ്റന്മാരിലെ ബേബിയെങ്കില്‍ നാല് ഐപിഎൽ കിരീടങ്ങളുടെ പകിട്ടോടെ എത്തുന്ന ഹിറ്റ്മാനാണ് മുംബൈയുടെ തലപ്പത്ത്. അബുബാദിയിലെ ഒന്‍പത് മത്സരങ്ങളില്‍ ആറിലും ആദ്യം ബാറ്റുചെയ്തവരാണ് ജയിച്ചത്.

ജയത്തിന് പിന്നാലെ വന്‍ തിരിച്ചടിയേറ്റുവാങ്ങി കൊല്‍ക്കത്ത; പ്രാര്‍ത്ഥനയോടെ ആരാധകര്‍

Powered by

click me!