മുംബൈ ഇന്ത്യന്‍സിന് ടോസ്; മത്സരത്തിന് മുമ്പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കനത്ത തിരിച്ചടി

By Web TeamFirst Published Oct 4, 2020, 3:14 PM IST
Highlights

കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ് ഭുവനേശ്വര്‍ കുമാര്‍ ഇല്ലാതെയണ് സണ്‍റൈസേഴ്‌സ് ഇറങ്ങുന്നത്. ഭുവിക്ക് പകരം സിദ്ധാര്‍ത്ഥ് കൗള്‍ ടീമിലെത്തി. ഭുവിയുടെ അഭാവം വലിയ നഷ്ടമാണെന്ന് വാര്‍ണര്‍ ടോസിന് ശേഷം പറഞ്ഞു.

ഷാര്‍ജ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐപിഎല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കളിച്ച അതേ ഇലവനെ നിലനിര്‍ത്തുകയായിരുന്നു മുംബൈ ഇന്ത്യന്‍സ്. 

കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ ഭുവനേശ്വര്‍ കുമാര്‍ ഇല്ലാതെയാണ്‌ സണ്‍റൈസേഴ്‌സ് ഇറങ്ങുന്നത്. ഭുവിക്ക് പകരം സിദ്ധാര്‍ത്ഥ് കൗള്‍ ടീമിലെത്തി. ഭുവിയുടെ അഭാവം വലിയ നഷ്ടമാണെന്ന് വാര്‍ണര്‍ ടോസിന് ശേഷം പറഞ്ഞു. മറ്റുമാങ്ങളൊന്നും ടീമിലില്ല. നാല് മത്സരങ്ങളില്‍ രണ്ട് ജയവും തോല്‍വിയുമാണ് ഇരുടീമുകള്‍ക്കുമുള്ളത്. എന്നാല്‍ മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ മുംബൈ ഇന്ത്യന്‍സ് മൂന്നാാമതാണ് ഹൈദരാബാദ് നാലാം സ്ഥാനത്തും. 

മുംബൈ ഇന്ത്യന്‍സ്: ക്വിന്റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കീറണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ജയിംസ് പാറ്റിന്‍സണ്‍, രാഹുല്‍ ചാഹര്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബൂമ്ര. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ, കെയ്ന്‍ വില്യംസണ്‍, പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ, അബ്ദുള്‍ സമദ്, റാഷിദ് ഖാന്‍, സന്ദീപ് ശര്‍മ, സിദ്ധാര്‍ത്ഥ് കൗള്‍, ടി നടരാജന്‍.

click me!