
ഷാര്‍ജ: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന് എതിരായ വെടിക്കെട്ടോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ഓയിന്‍ മോര്‍ഗന് ചരിത്രനേട്ടം. ടി20 ഫോര്‍മാറ്റില്‍ 300 സിക്‌സുകള്‍ നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമെന്ന നേട്ടത്തിലെത്തി മോര്‍ഗന്‍.
സ്വയം നേരത്തെയിറങ്ങി, ത്രിപാഠി വാലറ്റത്തും; ഡികെയെ നായകസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആരാധകര്‍
ഡല്‍ഹിക്കെതിരെ ആറാമനായിറങ്ങി മാരക ഫോമിലായിരുന്നു മോര്‍ഗന്‍. ആദ്യ സിക്‌സ് ഗാലറിയില്‍ എത്തിച്ചപ്പോള്‍ തന്നെ നേട്ടം മോര്‍ഗന് സ്വന്തമായി. ഇത് കൂടാതെ നാല് സിക്‌സുകള്‍ കൂടി മോര്‍ഗന്‍റെ ബാറ്റില്‍ പിറന്നു.
ദിനേശ് കാര്‍ത്തിക്കിന് പകരം മറ്റൊരു താരം കൊല്‍ക്കത്ത നായകനാവണം; പേരുമായി ശ്രീശാന്ത്
എന്നാല്‍ മോര്‍ഗന് ടീമിനെ ജയിപ്പിക്കാനായില്ല. മോര്‍ഗന്‍ ക്രീസിലെത്തുമ്പോള്‍ 43 പന്തില്‍ 112 റണ്‍സെടുക്കണമായിരുന്നു കൊല്‍ക്കത്തയ്‌ക്ക്. എട്ടാമനായി എത്തിയ രാഹുല്‍ ത്രിപാഠിക്കൊപ്പം മോര്‍ഗന്‍ 78 റണ്‍സ് ചേര്‍ത്തു. 18 പന്തില്‍ 44 റണ്‍സെടുത്ത മോര്‍ഗന്‍ 18-ാം ഓവറില്‍ പുറത്താകും വരെ കൊല്‍ക്കത്തയ്‌ക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നു. പിന്നീട് ലക്ഷ്യം കൊല്‍ക്കത്തയ്‌ക്ക് അന്യമായി.
Powered by
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!