അവനൊരു 'കുട്ടി സെവാഗ്'; ഇന്ത്യന്‍ യുവതാരത്തിന് സ്വാനി‍ന്‍റെ പ്രശംസ

Published : Oct 17, 2020, 12:50 PM ISTUpdated : Oct 17, 2020, 02:40 PM IST
അവനൊരു 'കുട്ടി സെവാഗ്'; ഇന്ത്യന്‍ യുവതാരത്തിന് സ്വാനി‍ന്‍റെ പ്രശംസ

Synopsis

സെവാഗിന്‍റെ ചെറിയൊരു രൂപമാണ് യുവ ഇന്ത്യന്‍ ഓപ്പണറെന്ന് പ്രശംസിച്ചിരിക്കുകയാണ് ഇംഗ്ലീഷ് ഓഫ് സ്‌പിന്നര്‍ ഗ്രെയിം സ്വാന്‍

മുംബൈ: ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ഓപ്പണര്‍മാരില്‍ ഒരാളായിരുന്നു ഇന്ത്യയുടെ വീരേന്ദര്‍ സെവാഗ്. ആദ്യ പന്തില്‍ ബൗണ്ടറി പായിച്ച് ഇന്നിംഗ്‌സ് തുടങ്ങുന്ന വീരുവിന്‍റെ വെടിക്കെട്ട് ഐപിഎല്ലിലും പലകുറി നാം കണ്ടിരിക്കുന്നു. സെവാഗിന്‍റെ ചെറിയൊരു രൂപമാണ് ഇന്ത്യന്‍ യുവ ഓപ്പണറെന്ന് പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് ഓഫ് സ്‌പിന്നര്‍ ഗ്രെയിം സ്വാന്‍. 

ഡല്‍ഹി കാപിറ്റല്‍സിന്‍റെ പൃഥ്വി ഷായ്‌ക്കാണ് മുന്‍താരത്തിന്‍റെ ഗംഭീര പ്രശംസ. ഡല്‍ഹിയുടെ യുവ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും പരിശീലകന്‍ റിക്കി പോണ്ടിംഗിനും സ്വാനിന്‍റെ പ്രശംസയുണ്ട് എന്നതും ശ്രദ്ധേയം. 

'ചില കാര്യങ്ങള്‍ പറയാനുണ്ട്. ശ്രേയസ് അയ്യര്‍ വളരെ മികച്ച കാപിറ്റനാണ്. മത്സരശേഷം റിക്കി പോണ്ടിംഗ് ചിരിക്കുന്നത് ക്യാപ്റ്റനാണ്. സന്തോഷംനിറഞ്ഞ ടീം ക്യാമ്പാണ് എന്ന് തെളിയിക്കുന്നു. പൃഥ്വി ഷാ ബാറ്റ് ചെയ്യുന്ന രീതി ഞാന്‍ ഇഷ്‌ടപ്പെടുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും പ്രിയ താരങ്ങളിലൊരാളായ വീരേന്ദര്‍ സെവാഗിന്‍റെ ചെറിയൊരു രൂപമാണ് അയാള്‍. സീസണില്‍ ഡല്‍ഹിക്ക് വളരെ ശക്തമായ ടീമിനെ ലഭിച്ചു. വളരെ ആത്മവിശ്വാസത്തോടെയാണ് അവര്‍ കളിക്കുന്നത്' എന്നും സ്വാന്‍ പറഞ്ഞു. 

ധോണിയെ ഹര്‍ഭജന്‍ പിന്നില്‍നിന്ന് കുത്തിയെന്ന് ആരാധകര്‍; തുറന്നടിച്ച് താരം, പോര് അതിരുവിടുന്നു

ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ രണ്ട് അര്‍ധ സെഞ്ചുറിയും 25.25 ശരാശരിയുമടക്കം 202 റണ്‍സ് നേടിയിട്ടുണ്ട് പൃഥ്വി ഷാ. അതേസമയം 12 പോയിന്‍റുമായി പട്ടികയില്‍ രണ്ടാമതുണ്ട് ഡല്‍ഹി കാപിറ്റല്‍സ്. എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഇന്ന് ജയിച്ചാല്‍ ഡല്‍ഹി ഒന്നാംസ്ഥാനത്ത് തിരിച്ചെത്തും. ഇത്തവണ കിരീട സാധ്യതയുള്ള ടീമുകളില്‍ മുന്‍നിരയിലുണ്ട് ഡല്‍ഹി. ഐപിഎല്‍ ചരിത്രത്തില്‍ ടീമിന്‍റെ ആദ്യ കിരീടമാണ് ശ്രേയസും സംഘവും ഉറ്റുനോക്കുന്നത്. 

ഐപിഎല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ചോപ്ര; ആരാധകര്‍ക്ക് സര്‍പ്രൈസും ദുഖവും

Powered by

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍