ധോണിയെ ഹര്‍ഭജന്‍ പിന്നില്‍നിന്ന് കുത്തിയെന്ന് ആരാധകര്‍; തുറന്നടിച്ച് താരം, പോര് അതിരുവിടുന്നു

First Published 17, Oct 2020, 10:39 AM

ചെന്നൈ: ഐപിഎല്‍ പതിമൂന്നാം സീസണിനിടെ ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകരും ഹ‍‍ർഭജൻ സിംഗുമായുള്ള പോര് മുറുകുന്നു. ട്വിറ്ററിലാണ് കടുത്ത വാക്കുകളിലൂടെ ഹർഭജനും ചെന്നൈ ആരാധകരും ഏറ്റുമുട്ടുന്നത്. പന്നികളുമായി മല്ല് പിടിക്കരുതെന്ന് വളരെ മുൻപേ താൻ പഠിച്ചിട്ടുണ്ട് എന്ന ഹര്‍ഭജന്‍റെ പ്രതികരണം വിവാദമാവുകയാണ്. വിവാദത്തില്‍ ഇതുവരെ സംഭവിച്ചത് എന്തൊക്കെയെന്നും പ്രതികരണങ്ങളും നോക്കാം.

അംപയറോട് കണ്ണുരുട്ടിയ എം എസ് ധോണിയുടെ ദൃശ്യങ്ങൾ ഹർഭജൻ സിംഗ് റീ-ട്വീറ്റ് ചെയ്തതോടെയാണ് സൂപ്പ‍ർ കിംഗ്സ് ആരാധകർ പ്രകോപിതരായത്.

സീസണ് തൊട്ടുമുൻപ് ചെന്നൈ ടീമിൽ നിന്ന് പിൻമാറിയ ഹ‍‍ർഭജൻ ധോണിയെയും സൂപ്പർ കിംഗ്സിനെയും അവഹേളിച്ചെന്ന് ആരാധക‍‍ർ കുറ്റപ്പെടുത്തുന്നു.

'ഹ‍‍ർഭജൻ നന്ദിയില്ലാത്തയാളാണ്. ഇന്ത്യൻ ക്രിക്കറ്റിൽ അപ്രസക്തനായി നിന്ന സമയത്ത് ചെന്നൈ ടീമിൽ ഉൾപ്പെടുത്തി ഹ‍ർഭജന്റെ കരിയർ രക്ഷിച്ചത് ധോണിയാണ്. എന്നിട്ടും ഹർഭജൻ ടീമിനെയും ധോണിയെയും പിന്നിൽ നിന്നു കുത്തി'.

ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിൽ ഹർഭജനെതിരായ വിമർശനം.

ആരാധക രോഷം ശക്തമായതോടെയാണ് ഇതേരീതിയിൽ ഹ‍‍ർഭജൻ തിരിച്ചടിച്ചത്.

പന്നികളുമായി മല്ല് പിടിക്കരുതെന്ന് വളരെ മുൻപേ താൻ പഠിച്ചിട്ടുണ്ട്. പന്നികൾക്ക് അത് ഇഷ്ടമായിരിക്കും. പക്ഷേ നമ്മുടെ ശരീരത്തിൽ അഴുക്ക് പിടിക്കും എന്നായിരുന്നു ഹർഭജന്റെ മറുപടി.

ഈ മറുപടിയും ആരാധകരെ കൂടുതൽ പ്രകോപിപ്പിച്ചുവെന്നാണ് പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

സഹതാരങ്ങൾക്ക് വെള്ളംകൊടുക്കാൻ പറഞ്ഞിട്ടും ടീമിനെ തള്ളിപ്പറയാത്ത ഇമ്രാൻ താഹിറിനെ കണ്ടുപഠിക്കാനും ആരാധകർ ഹ‍ർഭജനെ ഉപദേശിക്കുന്നു.

ഇതേസമയം, ധോണിയും സിഎസ്‌കെയും ഇതേക്കുറിച്ച് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

സൺറൈസേഴ്സ് ഹൈദരാബാദിന് എതിരായ മത്സരത്തിൽ 19-ാം ഓവറില്‍ ഷാര്‍ദുല്‍ ഠാക്കൂര്‍ എറിഞ്ഞ രണ്ടാം പന്തിലായിരുന്നു വിവാദങ്ങളുടെ തുടക്കം.

ക്രീസിലുണ്ടായിരുന്ന റാഷിദ് ഖാന് പന്ത് തൊടാന്‍ കഴിഞ്ഞില്ല. പന്ത് വൈഡായിരുന്നുവെന്ന് വീഡിയോയില്‍ വ്യക്തമായിരുന്നു.

എന്നാല്‍ വൈഡ് വിളിക്കാനൊരുങ്ങിയ അംപയര്‍ ധോണി ചോദ്യം ചെയ്‌തതോടെ കൈകള്‍ താഴ്‌ത്തി. ഇതിന് പിന്നാലെയാണ് ഭാജി സംഭവത്തിന്‍റെ വീഡിയോ ഷെയര്‍ ചെയ്തത്. ഇതോടെ ചെന്നൈ ആരാധകരും ഹര്‍ഭജനും പരസ്‌പരം ഏറ്റുമുട്ടുകയായിരുന്നു.

loader