
ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് തോറ്റെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി ചരിത്രനേട്ടം കുറിച്ച് ശ്രദ്ധേയമായി. ടി20 ക്രിക്കറ്റില്‍ 300 സിക്‌സറുകള്‍ തികയ്‌ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലാണ് ധോണിയെത്തിയത്. ലോക താരങ്ങളില്‍ 23-ാമനാണ് എംഎസ്‌ഡി.
സിഎസ്‌കെ ഇന്നിംഗ്‌സിലെ 16-ാം ഓവറില്‍ യുവ്‌വേന്ദ്ര ചാഹലിന്‍റെ മൂന്നാം പന്ത് ഗാലറിയിലെത്തിച്ചാണ് ധോണി നാഴികക്കല്ല് തികച്ചത്. മുന്നൂറ് സിക്‌സുകളില്‍ 52 എണ്ണം ടീം ഇന്ത്യക്കായും 214 എണ്ണം ഐപിഎല്ലിലുമാണ്. രോഹിത് ശര്‍മ്മ(375), സുരേഷ് റെയ്‌ന(311) എന്നിവരാണ് ധോണിക്ക് മുന്നിലുള്ള ഇന്ത്യന്‍ താരങ്ങള്‍. എന്നാല്‍ വര്‍ഷങ്ങളുടെ കണക്കില്‍ ഇവരേക്കാള്‍ മുമ്പ് നേട്ടത്തിലെത്താന്‍ ധോണിക്കായി.
വെല്ലാന്‍ മറ്റൊരു നായകനുമില്ല! അപൂര്‍വ റെക്കോര്‍ഡ് കോലിക്ക് സ്വന്തം
404 മത്സരങ്ങളില്‍ 978 സിക്‌സുകള്‍ നേടിയിട്ടുള്ള ക്രിസ് ഗെയ്‌ലാണ് ടി20യില്‍ കൂടുതല്‍ സിക്‌സുകള്‍ നേടിയ ബാറ്റ്സ്‌മാന്‍. ടി20യിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍(13,296), കൂടുതല്‍ സെഞ്ചുറി(22), കൂടുതല്‍ അര്‍ധ സെഞ്ചുറി(82), കൂടുതല്‍ ഫോറുകള്‍(1026) എന്നീ റെക്കോര്‍ഡുകളും ഗെയ്‌ലിന്‍റെ പേരിലാണ്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയതും ഗെയിലാണ്. 125 മത്സരങ്ങളില്‍ 326 സിക്‌സുകളുമായി ഗെയ്‌ല്‍ നയിക്കുന്ന പട്ടികയില്‍ എ ബി ഡിവില്ലിയേഴ്‌സാണ്(219) രണ്ടാമന്‍.
'തല'വര മാറാതെ ചെന്നൈ; ബാംഗ്ലൂരിനെതിരെയും നാണംകെട്ടു
Powered by
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!