ബൗണ്ടറികളിലൂടെ മാത്രം 10000 റണ്‍സ്! മറ്റാര്‍ക്കും സ്വപ്‌നം കാണാനാവാത്ത റെക്കോര്‍ഡുമായി ഗെയ്‌ല്‍

By Web TeamFirst Published Oct 15, 2020, 11:32 PM IST
Highlights

വിന്‍ഡീസിന്‍റെ തന്നെ കീറോണ്‍ പൊള്ളാര്‍ഡും പാകിസ്ഥാന്‍റെ ഷൊയ്‌ബ് മാലിക്കും മാത്രമാണ് ടി20യില്‍ പതിനായിരം റണ്‍സ് തികച്ച മറ്റ് താരങ്ങള്‍ എന്നറിയുമ്പോള്‍ ഈ റെക്കോര്‍ഡിന്‍റെ വലിപ്പം മനസിലാകും. 

ഷാര്‍ജ: ഐപിഎല്ലില്‍ 'യൂണിവേഴ്‌സ് ബോസ്' വീണ്ടും അവതരിക്കുകയായിരുന്നു പതിവ്‌ ശൈലിയില്‍. തന്‍റെ മുന്‍ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനായി ഗെയ്‌ല്‍ സിക്സര്‍ പൂരത്തിന് തുടക്കമിട്ടപ്പോള്‍ പിറന്നത് അപൂര്‍വ റെക്കോര്‍ഡ്. ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ മറ്റൊരു താരത്തിന് ആഗ്രഹിക്കാന്‍ പോലും കഴിയാത്ത നേട്ടമാണ് ഗെയ്‌ല്‍ കീശയിലാക്കിയത്.

പകരംവെക്കാനാവാത്ത പകവീട്ടല്‍, ബാംഗ്ലൂരിനുമേല്‍ ആളിക്കത്തി ഗെയ്ല്‍; ആവേശപ്പോരില്‍ പ‍ഞ്ചാബിന് രണ്ടാംജയം

ടി20 ക്രിക്കറ്റില്‍ ബൗണ്ടറിയിലൂടെ മാത്രം 10000 റണ്‍സ് നേടിയ ആദ്യ താരമെന്ന നേട്ടമാണ് വിന്‍ഡീസ് വെടിക്കെട്ടുവീരന്‍ സ്വന്തമാക്കിയത്. ഇതില്‍ 1027 ഫോറുകളും 982 സിക്‌സുകളും ഉള്‍പ്പെടും. വിന്‍ഡീസിന്‍റെ തന്നെ കീറോണ്‍ പൊള്ളാര്‍ഡും പാകിസ്ഥാന്‍റെ ഷൊയ്‌ബ് മാലിക്കും മാത്രമാണ് ടി20യില്‍ പതിനായിരം റണ്‍സ് തികച്ച മറ്റ് താരങ്ങള്‍ എന്നറിയുമ്പോള്‍ ബൗണ്ടറികളിലൂടെ മാത്രം പതിനായിരം ക്ലബിലെത്തിയ ഗെയ്‌ലിന്‍റെ മഹിമ വ്യക്തം. 

ഇന്ത്യന്‍ വന്‍മരങ്ങളെല്ലാം പുറത്ത്! ഐപിഎല്ലിലെ മികച്ച ഇലവനുമായി മുന്‍താരം; ക്യാപ്റ്റന്‍ വമ്പന്‍ സര്‍പ്രൈസ്

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിനായി വണ്‍ഡൗണായാണ് ഗെയ്‌ല്‍ ഇറങ്ങിയത്. 25 പന്തില്‍ 45 റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍ പുറത്തായ ശേഷമായിരുന്നു ഗെയ്‌ലിന്‍റെ വരവ്. 19.5 ഓവറില്‍ റണ്ണൗട്ടാകുമ്പോള്‍ 45 പന്തില്‍ അഞ്ച് സിക്‌സും ഒരു ഫോറും സഹിതം 53 റണ്‍സുണ്ടായിരുന്നു യൂണിവേഴ്‌സ് ബോസിന്‍റെ പേരില്‍. മത്സരം പഞ്ചാബ് എട്ട് വിക്കറ്റിന് ജയിച്ചു. 49 പന്തില്‍ പുറത്താകാതെ 61 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് പ്ലേയര്‍ ഓഫ് ദ് മാച്ച്. 

എവിടെ എബിഡി, ഈ ചതി വേണ്ടായിരുന്നു; ആര്‍സിബിക്കെതിരെ ആഞ്ഞടിച്ച് മുന്‍താരങ്ങള്‍

Powered by

click me!