തോറ്റാല്‍ പുറത്ത്, ജീവന്‍മരണ പോരാട്ടത്തിന് ഹൈദരാബാദ്; ബാംഗ്ലൂരിനും നിര്‍ണായകം

By Web TeamFirst Published Oct 31, 2020, 1:43 PM IST
Highlights

2016ന് ശേഷം ആദ്യമായി പ്ലേ ഓഫ് കാണാതെ പുറത്താകുന്നത് ഒഴിവാക്കാനാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ഇറങ്ങുന്നത്

ഷാര്‍ജ: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. രാത്രി 7.30ന് ഷാര്‍ജയിലാണ് മത്സരം. ഇന്ന് തോറ്റാല്‍ സണ്‍റൈസേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്താകും. 

2016ന് ശേഷം ആദ്യമായി പ്ലേ ഓഫിലെത്താനാണ് റോയൽ ചലഞ്ചഴ്‌സ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. 2016ന് ശേഷം ആദ്യമായി പ്ലേ ഓഫ് കാണാതെ പുറത്താകുന്നത് ഒഴിവാക്കാന്‍ സൺറൈസേഴ്‌സ് ഹൈദരാബാദും. ഷാര്‍ജയിൽ ജയം മാത്രം ലക്ഷ്യമാക്കി കോലിയും വാര്‍ണറും നേര്‍ക്കുനേര്‍. ഡെത്ത് ഓവറുകളില്‍ പതുങ്ങിയതിന്‍റെ ക്ഷീണം കഴിഞ്ഞ രണ്ട് തോൽവിയിലും ബാംഗ്ലൂര്‍ അറിഞ്ഞു. കോലി- ഡിവില്ലിയേഴ്‌സ് സഖ്യത്തെ അമിതമായി ആശ്രയിക്കുന്നത് ദൗര്‍ബല്യം. ദേവ്‌ദത്ത് പടിക്കൽ ഒഴികെയാരെയും വിശ്വസിക്കാനാകില്ല. 

ചെന്നൈ ധോണിയുടെ കാര്യത്തില്‍ ആ തീരുമാനം കൈക്കൊണ്ടാല്‍ അത്ഭുതപ്പെടില്ല; പ്രതികരണവുമായി ഗംഭീര്‍

ബെയര്‍സ്റ്റോയെ തഴഞ്ഞ് സാഹയെ ഓപ്പണറാക്കിയ പരീക്ഷണം വിജയിച്ചതിന്‍റെ ആശ്വാസത്തിലാകും സൺറൈസേഴ്‌സ്. ഡിവില്ലിയേഴ്‌സിനെ തളയ്ക്കാന്‍ റാഷിദ് ഖാനെ തന്നെ നിയോഗിച്ചേക്കും വാര്‍ണര്‍. സൺറൈസേഴ്‌സിന്‍റെ ശൈലിക്ക് അനുയോജ്യമായ വേദിയല്ല ഷാര്‍ജയെന്ന വിലയിരുത്തലുണ്ട്. 10 പോയിന്‍റ് മാത്രമുള്ള ഹൈദരാബാദിന് ഇന്ന് തോറ്റാൽ പ്ലേ ഓഫിലേക്കുള്ള വഴിയടയും. 

'ധോണി ഐപിഎല്‍ 2021ലും കളിക്കും, പക്ഷേ അതിന് മുമ്പ് ചിലത് ചെയ്യാനുണ്ട്'; ഉപദേശവുമായി സംഗക്കാര
 

click me!