വടിയെടുത്ത് പിന്നാലെ പോയി അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണമെന്ന് പറയുന്ന ക്യാപ്റ്റനല്ല ഞാന്‍; രോഹിത് ശര്‍മ

By Web TeamFirst Published Nov 11, 2020, 10:45 AM IST
Highlights

രോഹിത്തിനെ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കണമെന്ന് പലരം വാദിക്കാറുണ്ട്. ഐപിഎല്ലിലെ മികച്ച റെക്കോഡ് കൊണ്ടുതന്നെയാണത്.

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരുടെ പട്ടികയെടുത്താല്‍ അതില്‍ ഒന്നാമതുണ്ടാവും രോഹിത് ശര്‍മ. അഞ്ച് കിരീടങ്ങള്‍ രോഹിത്തിന്റെ കീഴില്‍ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. രോഹിത്തിനെ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കണമെന്ന് പലരം വാദിക്കാറുണ്ട്. ഐപിഎല്ലിലെ മികച്ച റെക്കോഡ് കൊണ്ടുതന്നെയാണത്. താരങ്ങളെ പിന്തുണക്കുന്നതിലും ആത്മവിശ്വാസം നല്‍കുന്നതിലും രോഹിത് മറ്റുള്ളവരേക്കാള്‍ ഒരുപടി മുന്നിലാണ്്. 

തന്റെ കീഴില്‍ ടീം മികച്ച പ്രകടനം പുറത്തെടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് രോഹിത്. മത്സരശേഷം ശേഷം സംസാരിക്കുകയായിരുന്നു ക്യാപ്റ്റന്‍. തന്റെ കീഴിലുള്ള താരങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയെ കുറിച്ചാണ് രോഹിത് സംസാരിക്കുന്നത്. വടിയെടുത്ത് പിന്നാന്നെ പോവുന്ന ക്യാപ്റ്റനല്ല താനെന്നാണ് രോഹിത് പറയുന്നത്. ''താരങ്ങളുടെ പിന്നാലെ നടന്ന് അത് ചെയ്യണം ഇത് ചെയ്യണം എന്ന് പറയുന്ന ക്യാപ്റ്റനല്ല ഞാന്‍. എപ്പോഴും വടിയെടുത്ത് പേടിപ്പിച്ച് നിര്‍ത്താന്‍ എനിക്ക് പറ്റില്ല. എന്റെ കീഴിലുള്ള താരങ്ങള്‍ ആത്മവിശ്വാസം നല്‍കുക മാത്രമാണ് ചെയ്യുന്നത്. അത്തരത്തില്‍ മാത്രമേ മറ്റുതാരങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ സാധിക്കൂ.'' രോഹിത് പറഞ്ഞു. 

സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളേയും രോഹിത് അഭിനന്ദിച്ചു. ''അഭിനന്ദനമര്‍ഹിക്കുന്ന മറ്റാളുകളുമുണ്ട്. സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍. അവരോടും ഏറെ കടപ്പെട്ടിരിക്കുന്നു. ഐപിഎല്ലിന്റെ ഒരുക്കങ്ങള്‍ നേരത്തെതന്നെ മുംബൈ ഇന്ത്യന്‍സ് ആരംഭിച്ചിരുന്നു. അതിനെല്ലാം പിന്നില്‍ അവരാണ്.'' ക്യാപ്റ്റന്‍ വ്യക്തമാക്കി.

സൂര്യകുമാര്‍ യാദവ് റണ്ണൗട്ടായതിനെ കുറിച്ചും രോഹിത് സംസാരിച്ചു. സൂര്യക്ക് വേണ്ടി എന്റെ വിക്കറ്റാണ് ത്യജിക്കേണ്ടിയിരുന്നതെന്ന് രോഹിത് പറഞ്ഞു. ''വളരെ പക്വതയേറിയ താരമാണ് സൂര്യകുമാര്‍. നിര്‍ണായക സമയത്ത് ഉത്തരവാദിത്തവും കാണിക്കാറുണ്ട്. ടൂര്‍ണമെന്റിലൊന്നാകെ മികച്ച ഫോമിലും. ഈയൊരു സാഹചര്യത്തില്‍ ഞാനാണ് വിക്കറ്റ് നല്‍കേണ്ടിയിരുന്നത്.'' രോഹിത് പറഞ്ഞു.

click me!