സഞ്ജുവും ദേവ്‌ദത്തും നേര്‍ക്കുനേര്‍; രാജസ്ഥാന്‍-ബാംഗ്ലൂര്‍ ടോസ് അറിയാം

Published : Oct 03, 2020, 03:06 PM ISTUpdated : Oct 03, 2020, 03:21 PM IST
സഞ്ജുവും ദേവ്‌ദത്തും നേര്‍ക്കുനേര്‍; രാജസ്ഥാന്‍-ബാംഗ്ലൂര്‍ ടോസ് അറിയാം

Synopsis

ബാംഗ്ലൂർ ഇന്ന് രാജസ്ഥാനെ നേരിടുമ്പോൾ രണ്ട് മലയാളിതാരങ്ങളുടെ നേർക്കുനേർ പോരാട്ടം കൂടിയാണ്

അബുദാബി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. അങ്കിത് രജ്‌പുതിന് പകരം മഹിപാല്‍ ലോംറര്‍ രാജസ്ഥാനായി കളിക്കും. അതേസമയം കഴിഞ്ഞ മത്സരത്തിലെ ടീമിനെ ആര്‍സിബി നിലനിര്‍ത്തി. കോലി-സ്‌മിത്ത് പോരാട്ടം കൂടിയായാണ് മത്സരം വിലയിരുത്തപ്പെടുന്നത്. 

 

സഞ്ജു vs ദേവ്‌ദത്ത്

ബാംഗ്ലൂർ ഇന്ന് രാജസ്ഥാനെ നേരിടുമ്പോൾ രണ്ട് മലയാളിതാരങ്ങളുടെ നേർക്കുനേർ പോരാട്ടമാണ്. സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലുമാണ് മുഖാമുഖം ഏറ്റുമുട്ടുക. ഇരുവരും ടീം ഇലവനുകളിലുമുണ്ട്. രാജസ്ഥാൻ ബാറ്റിംഗിന്റെ നെടുന്തൂണായ സഞ്ജു മൂന്ന് കളിയിൽ 167 റൺസ് നേടിക്കഴിഞ്ഞു. പഞ്ചാബിനെതിരെ 74ഉം ചെന്നൈയ്ക്കെതിരെ 85ഉം റൺസ് വീതം നേടി. കൊൽക്കത്തയ്‌ക്കെതിരെ എട്ട് റൺസിന് മടങ്ങി. ഇതിനകം ആറ് ബൗണ്ടറികളും പതിനാറ് സിക്സറുകളും സഞ്ജുവിന്റെ പേരിനൊപ്പമുണ്ട്.

അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധസെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കൽ മൂന്ന് കളിയിൽ നേടിയത് 111 റൺസ്. ഹൈദരാബാദിനെതിരെ 56ഉം മുംബൈക്കെതിരെ 54ഉം റൺസ് അടിച്ചെടുത്തു. പഞ്ചാബിനെതിരെ ഒരു റൺസിന് പുറത്തായി. രണ്ട് സിക്സും 13 ബൗണ്ടറികളുമാണ് ദേവ്ദത്തിന്റെ ബാറ്റിൽനിന്ന് പിറന്നത്. കർണാടകയുടെ മലയാളി താരമാണ് ഇരുപതുകാരനായ ദേവ്ദത്ത് പടിക്കൽ. 

രാജസ്ഥാന്‍ ഇലവന്‍: Jos Buttler(w), Steven Smith(c), Sanju Samson, Robin Uthappa, Riyan Parag, Rahul Tewatia, Tom Curran, Shreyas Gopal, Jofra Archer, Mahipal Lomror, Jaydev Unadkat

ബാംഗ്ലൂര്‍ ഇലവന്‍:  Devdutt Padikkal, Aaron Finch, Virat Kohli(c), AB de Villiers(w), Shivam Dube, Gurkeerat Singh Mann, Washington Sundar, Isuru Udana, Navdeep Saini, Adam Zampa, Yuzvendra Chahal

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍