പ്രാഥമിക പാഠം മറന്നു; പുലിവാല്‍ പിടിച്ച് ഉത്തപ്പ, രൂക്ഷ വിമര്‍ശനം

Published : Oct 01, 2020, 08:45 AM ISTUpdated : Oct 01, 2020, 10:06 AM IST
പ്രാഥമിക പാഠം മറന്നു; പുലിവാല്‍ പിടിച്ച് ഉത്തപ്പ, രൂക്ഷ വിമര്‍ശനം

Synopsis

കഴിഞ്ഞ ദിവസം ഡല്‍ഹി കാപിറ്റല്‍സ് സ്‌പിന്നര്‍ അമിത് മിശ്രയും സമാന വീഴ്‌ച വരുത്തിയിരുന്നു. 

ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിലെ ഉത്തപ്പയുടെ ഉമനീര്‍ പ്രയോഗം വിവാദത്തില്‍. മത്സരത്തിനിടെ ഐസിസി ചട്ടം ലംഘിച്ച് പന്തില്‍ ഉമിനീര്‍ പുരട്ടുകയായിരുന്നു രാജസ്ഥാന്‍ താരം. കൊല്‍ക്കത്ത ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലായിരുന്നു സംഭവം. ഓപ്പണര്‍ സുനില്‍ നരെയ്‌‌ന്‍റെ ക്യാച്ച് പാഴാക്കിയ ശേഷമായിരുന്നു ഉത്തപ്പയുടെ നടപടി. 

ബൗളര്‍മാര്‍ എറിഞ്ഞിട്ടു; രാജസ്ഥാനെതിരെ റോയല്‍ ജയവുമായി കൊല്‍ക്കത്ത

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പന്തില്‍ തുപ്പല്‍ ഉപയോഗിക്കുന്നത് ഐസിസി വിലക്കിയിട്ടുണ്ട്. ഇത് മറന്നായിരുന്നു ഉത്തപ്പയുടെ പ്രവര്‍ത്തി. സംഭവത്തില്‍ രൂക്ഷ വിമര്‍ശനം താരത്തിനെതിരെ ഉയരുകയും ചെയ്‌തു. 

ഫീല്‍ഡില്‍ പറക്കും പറവയായി സഞ്ജു, കമിന്‍സിനെ വീഴ്ത്തിയ സഞ്ജുവിന്‍റെ വണ്ടര്‍ ക്യാച്ച്

പന്തില്‍ ഉമിനീര്‍ പ്രയോഗിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് സ്‌പിന്നര്‍ അമിത് മിശ്ര കഴിഞ്ഞ ദിവസം പുലിവാല്‍ പിടിച്ചിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ മിശ്ര പന്തില്‍ തുപ്പല്‍ പുരട്ടിയെങ്കിലും അംപയര്‍മാര്‍ ശ്രദ്ധിക്കാതിരുന്നതിനാല്‍ പന്ത് അണുവിമുക്തമാക്കിയില്ല. പന്ത് അംപയര്‍ വാങ്ങി വൃത്തിയാക്കിയ ശേഷമേ കളി തുടരാവൂ എന്നാണ് ചട്ടം. സംഭവത്തില്‍ അമിത് മിശ്രയും ആരാധകരുടെ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. 

Powered by

ചരിത്രമറിയാതെ ഒരാളുടെ വിധിയെഴുതരുത്; അശോക് ദിന്‍ഡയ്‌ക്കെതിരായ പരിഹാസത്തിനെതിരെ ശ്രീലങ്കന്‍ താരം ഉഡാന

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍