ഇതാണ് സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ്; ബാറ്റ് വലിച്ചെറിഞ്ഞിട്ടും ആര്‍ച്ചര്‍ക്ക് കൈകൊടുത്ത് ഗെയ്‌ല്‍- വീഡിയോ

By Web TeamFirst Published Oct 31, 2020, 9:16 AM IST
Highlights

തലനാരിഴയ്‌ക്ക് സെഞ്ചുറി നഷ്‌ടമായതില്‍ ബാറ്റ് വലിച്ചെറിഞ്ഞ് അരിശം തീര്‍ക്കല്‍. ഒടുവില്‍ ആര്‍ച്ചറിന് കൈ കൊടുത്ത്, ബാറ്റിന്‍റെ നെറ്റിയില്‍ ഹെല്‍മറ്റ് വച്ച് മടക്കം. പകരംവെക്കാനില്ലാത്ത ഗെയ്‌ല്‍ കാഴ്‌ചകള്‍. കാണാം വീഡിയോ

അബുദാബി: വ്യക്തിഗത സ്‌കോര്‍ 99ല്‍ നില്‍ക്കുമ്പോള്‍ പുറത്തായാല്‍ ദേഷ്യം പിടിക്കുക സ്വാഭാവികം. കിംഗ്‌സ് ഇലവന്‍ പഞ്ചാബ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ ക്രിസ് ഗെയ്‌ല്‍ ചെയ്‌തതും അതുതന്നെ. എന്നാല്‍ ഇത് വെറുമൊരു അരിശംതീര്‍ക്കല്‍ മാത്രമായിരുന്നില്ല. പിന്നീട് നടന്നത് സ്‌പോര്‍ട്‌സ്‌മാന്‍ഷിപ്പിന്‍റെ സൗന്ദര്യം കൂടിയായിരുന്നു. 

കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഇന്നിംഗ്‌സിലെ അവസാന ഓവര്‍ ജോഫ്ര ആര്‍ച്ചര്‍ എറിയാനെത്തുമ്പോള്‍ 92 റണ്‍സുമായി ക്രിസ് ഗെയ്‌ലും അഞ്ച് റണ്‍സെടുത്ത് മാക്‌സ്‌വെല്ലുമായിരുന്നു ക്രീസില്‍. ഓവറിലെ മൂന്നാം പന്ത് ഗെയ്‌ല്‍ തകര്‍പ്പനൊരു സിക്‌സര്‍ പറത്തി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഗെയ്‌ലിനെ ബൗള്‍ഡാക്കി ആര്‍ച്ചര്‍ പ്രതികാരം ചെയ്തു. 63 പന്തില്‍ എട്ട് സിക്‌സും നാല് ഫോറും പറത്തിയ ഗെയ്‌ല്‍ 99ല്‍ പുറത്ത്. 

Chris Gayle pic.twitter.com/Rsf8Yk2gtc

— காளி (@rkaalirasu)

99ല്‍ പുറത്തായ അരിശം ബാറ്റ് വീശിയാണ് ഗെയ്‌ല്‍ തീര്‍ത്തത്. ബാറ്റ് യൂണിവേഴ്‌സ് ബോസിന്‍റെ കൈകളില്‍ നിന്ന് പിടിപിട്ട് പറക്കുകയും ചെയ്തു. എന്നാല്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങുംവഴി വിക്കറ്റെടുത്ത ആര്‍ച്ചര്‍ക്ക് കൈകൊടുത്താണ് ഗെയ്‌ല്‍ മടങ്ങിയത്. ക്രിക്കറ്റിലെ മഹനീയ കാഴ്‌ചയായി ഈ നിമിഷം. സഹതാരം ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് തെറിച്ചുപോയ ബാറ്റ് ഗെയ്‌ലിന് എടുത്ത് നല്‍കിയത്. പതിവ്‌ ശൈലിയില്‍ ബാറ്റിന്‍റെ പിടിക്ക് മുകളില്‍ ഹെല്‍മറ്റ് വച്ച് യൂണിവേഴ്‌സ് ബോസാണ് താനെന്ന് തെളിയിച്ചായിരുന്നു ഗെയ്‌ലിന്‍റെ മടക്കം. 

ആയിരത്തില്‍ ഒരുവനായി ക്രിസ് ഗെയ്ല്‍; ടി20യില്‍ ചരിത്രനേട്ടം

Powered by

 

click me!