സ്റ്റോക്‌സ്-സഞ്ജു വെടിക്കെട്ടില്‍ രാജസ്ഥാന്‍ സൃഷ്‌ടിച്ചത് റെക്കോര്‍ഡ്

By Web TeamFirst Published Oct 26, 2020, 4:42 PM IST
Highlights

ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയും മലയാളി താരം സഞ്ജു സാംസണിന്‍റെ സമയോചിത ബാറ്റിംഗുമാണ് രാജസ്ഥാന് അനായാസ ജയം സമ്മാനിച്ചത്. 

അബുദാബി: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ചേസിംഗുകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍ കാഴ്‌ചവെച്ചത്. മുംബൈ മുന്നോട്ടുവെച്ച 196 റണ്‍സ് വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 18.2 ഓവറില്‍ രാജസ്ഥാന്‍ നേടുകയായിരുന്നു. ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയും മലയാളി താരം സഞ്ജു സാംസണിന്‍റെ സമയോചിത ബാറ്റിംഗുമാണ് രാജസ്ഥാന് അനായാസ ജയം സമ്മാനിച്ചത്. 

ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ ഒരു റെക്കോര്‍ഡ് പേരിലാക്കാന്‍ രാജസ്ഥാന്‍ റോയല്‍സിനായി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന ഉയര്‍ന്ന സ്‌കോറാണിത്. 2018 സീസണില്‍ 195 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്‍റെ റെക്കോര്‍ഡാണ് രാജസ്ഥാന്‍ തകര്‍ത്തത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ തന്നെ 188 റണ്‍സ് വിജയലക്ഷ്യം മറികടന്നതാണ് മൂന്നാംസ്ഥാനത്ത്. 

മസില്‍ പെരുപ്പിച്ച് അര്‍ധ സെഞ്ചുറി ആഘോഷം; കാരണം വ്യക്തമാക്കി സഞ്ജു സാംസണ്‍

അബുദാബിയില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിനെ അവസാന ഓവറുകളിലെ ഹര്‍ദിക് പാണ്ഡ്യ വെടിക്കെട്ടാണ് മികച്ച സ്‌കോറിലെത്തിച്ചത്(195-5). പാണ്ഡ്യ 21 പന്തില്‍ ഏഴ് സിക്‌സറുകള്‍ സഹിതം പുറത്താകാതെ 60 റണ്‍സെടുത്തു. 40 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും 37 റണ്‍സുമായി ഇഷാന്‍ കിഷനും 34 റണ്‍സ് നേടിയ സൗരഭ് തിവാരിയുമാണ് തിളങ്ങിയ മറ്റ് താരങ്ങള്‍. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചറും ശ്രേയസ് ഗോപാലും രണ്ടുവിക്കറ്റ് വീതം വീഴ്‌ത്തി. 

അവര്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു; സഞ്ജു- സ്റ്റോക്‌സ് സഖ്യത്തെ പുകഴ്ത്തി ഹാര്‍ദിക് പാണ്ഡ്യ

മറുപടി ബാറ്റിംഗില്‍ റോബിന്‍ ഉത്തപ്പയും(13), സ്റ്റീവ് സ്‌മിത്തും(11) അതിവേഗം പുറത്തായപ്പോള്‍ മൂന്നാം വിക്കറ്റില്‍ ഗംഭീര കൂട്ടുകെട്ടുമായി സ്റ്റോക്‌സും സാംസണും രാജസ്ഥാനെ ജയിപ്പിക്കുകയായിരുന്നു. സ്റ്റോക്‌സ് 60 പന്തില്‍ 107 റണ്‍സുമായും സഞ്ജു 31 പന്തില്‍ 54 റണ്‍സെടുത്തും പുറത്താകാതെ നിന്നു. രാജസ്ഥാന്‍ എട്ട് വിക്കറ്റിന് ജയിച്ചപ്പോള്‍ ബെന്‍ സ്റ്റോക്‌സാണ് കളിയിലെ താരം.

Powered by 

click me!