രാജസ്ഥാന്‍- ബാംഗ്ലൂര്‍ പോരാട്ടം: വമ്പന്‍ മാറ്റങ്ങളുമായി കോലിപ്പട, ടോസ് അറിയാം

Published : Oct 17, 2020, 03:08 PM ISTUpdated : Oct 17, 2020, 03:11 PM IST
രാജസ്ഥാന്‍- ബാംഗ്ലൂര്‍ പോരാട്ടം: വമ്പന്‍ മാറ്റങ്ങളുമായി കോലിപ്പട, ടോസ് അറിയാം

Synopsis

എട്ട് കളിയിൽ അഞ്ച് ജയവും മൂന്ന് തോൽവിയുമായി 10 പോയിന്റുള്ള ബാംഗ്ലൂർ ലീഗിൽ മൂന്നാമതുണ്ട്. ഇത്രതന്നെ മത്സരങ്ങളില്‍ അഞ്ചിലും തോറ്റ രാജസ്ഥാൻ ഏഴാം സ്ഥാനത്താണ്.

ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും അല്‍പസമയത്തിനകം ഇറങ്ങും. ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സ്റ്റീവ് സ്‌മിത്ത് ബാറ്റിംഗ് തെരഞ്ഞെടുത്തു. രാജസ്ഥാന്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇറങ്ങുന്നത്. അതേസമയം രണ്ട് മാറ്റങ്ങളുമായാണ് ബാംഗ്ലൂര്‍ കളിക്കുക. ഗുര്‍ക്രീത് സിംഗ്‌ തിരിച്ചെത്തിയപ്പോള്‍ ഷഹബാദ് അഹമ്മദിന് ആദ്യ മത്സരത്തിന് അവസരം നല്‍കി. മുഹമ്മദ് സിറാജും ശിവം ദുബെയുമാണ് പുറത്തായത്. 

രാജസ്ഥാന്‍ ഇലവന്‍: Ben Stokes, Jos Buttler(w), Steven Smith(c), Sanju Samson, Robin Uthappa, Riyan Parag, Rahul Tewatia, Jofra Archer, Shreyas Gopal, Jaydev Unadkat, Kartik Tyagi

ബാംഗ്ലൂര്‍ ഇലവന്‍: Aaron Finch, Devdutt Padikkal, Virat Kohli(c), AB de Villiers(w), Gurkeerat Singh Mann, Washington Sundar, Chris Morris, Shahbaz Ahmed, Isuru Udana, Navdeep Saini, Yuzvendra Chahal

എട്ട് കളിയിൽ അഞ്ച് ജയവും മൂന്ന് തോൽവിയുമായി 10 പോയിന്റുള്ള ബാംഗ്ലൂർ ലീഗിൽ മൂന്നാമതുണ്ട്. ഇത്രതന്നെ മത്സരങ്ങളില്‍ അഞ്ചിലും തോറ്റ രാജസ്ഥാൻ ഏഴാം സ്ഥാനത്താണ്. ആദ്യ രണ്ട് കളിയിൽ അർധസെഞ്ചുറി നേടിയെങ്കിലും സഞ്ജു സാംസണ് ബാറ്റിംഗ് ഫോം നിലനിർത്താൻ കഴിഞ്ഞിട്ടില്ല. കോലിയും ഡിവിലിയേഴ്‌സും ഉണ്ടായിട്ടും മധ്യ ഓവറുകളില്‍ റൺനിരക്ക് കുറയുന്നതാണ് ബാംഗ്ലൂരിന്റെ പ്രതിസന്ധി. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ബാംഗ്ലൂർ എട്ട് വിക്കറ്റിന് രാജസ്ഥാനെ തോൽപിച്ചിരുന്നു.

Powered by

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍