അന്നു മുതല്‍ ഇന്നുവരെ; ധോണിയെ ആദ്യമായി കണ്ട അനുഭവം പങ്കുവച്ച് ഋതുരാജ് ഗെയ്കവാദ്

By Web TeamFirst Published Nov 4, 2020, 6:40 PM IST
Highlights

അവസാനം കളിച്ച മൂന്ന് മത്സരങ്ങൡും താരം അര്‍ധ സെഞ്ചുറി നേടി. ഐപിഎല്‍ ചരിത്രത്തിലാദ്യമായി ചെന്നൈ പ്ലേഓഫ് കാണാതെ പുറത്തായെങ്കിലും ഋതുരാജിന്റെ പ്രകടനം വരും സീസണില്‍ ചെന്നൈയ്ക്ക് മുതല്‍കൂട്ടാവും.

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ജേഴ്‌സിയില്‍ മറക്കാനാഗ്രഹിക്കുന്ന അരങ്ങേറ്റമായിരുന്നു ഋതുരാജ് ഗെയ്കവാദിന്റേത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മൂന്ന് മത്സരത്തിലും താരം നേടിയത് അഞ്ച് റണ്‍സ് മാത്രമാണ്. എന്നാല്‍ അവസാനം കളിച്ച മൂന്ന് മത്സരങ്ങൡും താരം അര്‍ധ സെഞ്ചുറി നേടി. ഐപിഎല്‍ ചരിത്രത്തിലാദ്യമായി ചെന്നൈ പ്ലേഓഫ് കാണാതെ പുറത്തായെങ്കിലും ഋതുരാജിന്റെ പ്രകടനം വരും സീസണില്‍ ചെന്നൈയ്ക്ക് മുതല്‍കൂട്ടാവും.

നേരത്തെ ധോണിക്കൊപ്പം സമയം ചെലവിടാന്‍ സാധിച്ചത് കരിയറിലെ വലിയ നേട്ടങ്ങളിലൊന്നാണെന്ന് ഋതുരാജ് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ധോണിയെ ആദ്യം നേരിട്ട കണ്ടതിനെ കുറിച്ച് പറയുകയാണ് ഋതുരാജ്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പോസ്റ്റ് ഇങ്ങനെ... ''എങ്ങനെയാണ് തുടങ്ങിയതെന്നും, ഇപ്പോള്‍ എങ്ങനെയാണ് പോകുന്നതെന്നും ഞാന്‍ വ്യക്തമാക്കാം. 2016ല്‍ രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് ഞാന്‍ ധോണിയെ നേരില്‍ കാണുന്നത്. അന്നദ്ദേഹം ഝാര്‍ഖണ്ഡ് ടീമിന്റെ മെന്ററായിരുന്നു. എന്നാല്‍ വിരലുകള്‍ക്കേറ്റ പൊട്ടലിനെ തുടര്‍ന്ന്‌
എനിക്ക് ഡ്രസിങ് റൂമില്‍ ഇരിക്കേണ്ടി വന്നു. എന്നാല്‍ ധോണി എന്റെ അടുത്തുവന്ന് എങ്ങനെയുണ്ടെന്ന് ചോദിച്ചു.

നാല് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഐപിഎല്ലില്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ ചെറിയ സ്‌കോറിന് ഞാന്‍ പുറത്തായിരുന്നു. അദ്ദേഹം എന്റെ അടുത്തിരുന്ന് ജീവിതത്തെ കുറിച്ച് സംസാരിച്ചു. അദ്ദേഹത്തിനൊപ്പം ഡ്രസിംഗ് റൂം പങ്കുവെക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമാണ്. അദ്ദേഹത്തോടൊപ്പം ഒരുമിച്ച് ബാറ്റ് ചെയ്യുകയെന്നത് എന്റെ സ്വപ്‌നമായിരുന്നു. ഐപിഎല്ലിലൂടെ അതിനും സാധിച്ചു.'' ഋതുരാജ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.

ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നെ താരത്തെ പ്രശംസിച്ച് ധോണി രംഗത്തെത്തിയിരുന്നു. നേരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ സ്പാര്‍ക്കുള്ള യുവതാരങ്ങളില്ലെന്ന് പറഞ്ഞതും ധോണിയായിരുന്നു.

click me!