പിടിമുറുക്കി ഡല്‍ഹി ബൗളര്‍മാര്‍; നിര്‍ണായക മത്സരത്തില്‍ ബാംഗ്ലൂരിന്  പതിഞ്ഞ തുടക്കം

Published : Nov 02, 2020, 08:14 PM IST
പിടിമുറുക്കി ഡല്‍ഹി ബൗളര്‍മാര്‍; നിര്‍ണായക മത്സരത്തില്‍ ബാംഗ്ലൂരിന്  പതിഞ്ഞ തുടക്കം

Synopsis

ബാറ്റിങ് ദുഷ്‌കരമായ അബുദാബിയിലെ പിച്ചില്‍ അഞ്ചാം ഓവറില്‍ തന്നെ ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് നഷ്ടമായി. റബാദയുടെ പന്തില്‍ പൃഥ്വി ഷാ ക്യാച്ചെടുത്തതോടെ ഫിലിപ്പെ പവലിയനില്‍ തിരിച്ചെത്തി.

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് നഷ്ടം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെടുത്തിട്ടുണ്ട്. 12 റണ്‍സെടുത്ത ജോഷ് ഫിലിപ്പിന്റെ വിക്കറ്റെടുത്ത ജോഷ് ഫിലിപ്പിന്റെ വിക്കറ്റാണ് ബാംഗ്ലൂരിന് നഷ്ടമായിത്. ദേവ്ദത്ത് പടിക്കല്‍ (33), ക്യാപ്റ്റന്‍ വിരാട് കോലി (14) എന്നിവരാണ് ക്രീസില്‍. കഗിസോ റബാദയ്ക്കാണ് വിക്കറ്റ്. 

ബാറ്റിങ് ദുഷ്‌കരമായ അബുദാബിയിലെ പിച്ചില്‍ അഞ്ചാം ഓവറില്‍ തന്നെ ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് നഷ്ടമായി. റബാദയുടെ പന്തില്‍ പൃഥ്വി ഷാ ക്യാച്ചെടുത്തതോടെ ഫിലിപ്പെ പവലിയനില്‍ തിരിച്ചെത്തി. ശ്രദ്ധയോടെയാണ് ദേവ്ദത്ത്- കോലി സഖ്യം ബാറ്റ് വീശുന്നത്. അതുകൊണ്ട് തന്നെ റണ്‍റേറ്റും ഉയര്‍ത്താന്‍ ആവുന്നില്ല. ഇരു ടീമുകള്‍ക്കും നിര്‍ണായക മത്സരമാണിന്ന്. 

തുടര്‍ച്ചയായി നാല് കളി തോറ്റാണ് ഡല്‍ഹി കാപിറ്റല്‍സ് എത്തുന്നത്. കഴിഞ്ഞ മൂന്ന് കളിയിലും മുട്ടുകുത്തിയിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. പരാജയ പരമ്പര അബുദാബിയില്‍ അവസാനിപ്പിക്കുന്ന ടീമിന് ക്വാളിഫയറില്‍ മുംബൈയെ നേരിടാന്‍ അവസരം.

തോല്‍ക്കുന്നവര്‍ക്ക് ഹൈദരാബാദിന്റെ നാളത്തെ മത്സരം തീരും വരെ കൂട്ടിയും കിഴിച്ചും ഇരിക്കാം. വെടിക്കെട്ട് ബാറ്റ്‌സ്മാന്മാര്‍ പൊടുന്നനേ പതുങ്ങിപ്പോയതാണ് കാപ്പിറ്റല്‍സിന്റെ പ്രശ്‌നം. കഴിഞ്ഞ ഏഴ് കളിയില്‍ ആറിലും ആദ്യ ഓവറില്‍ തന്നെ ഓപ്പണിംഗ് സഖ്യം പിരിഞ്ഞു.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: Josh Philippe, Devdutt Padikkal, Virat Kohli(c), AB de Villiers(w), Washington Sundar, Shivam Dube, Shahbaz Ahmed, Chris Morris, Isuru Udana, Mohammed Siraj, Yuzvendra Chahal.

ഡല്‍ഹി കാപിറ്റല്‍സ്: Delhi Capitals (Playing XI): Shikhar Dhawan, Prithvi Shaw, Ajinkya Rahane, Shreyas Iyer(c), Rishabh Pant(w), Marcus Stoinis, Daniel Sams, Axar Patel, Ravichandran Ashwin, Kagiso Rabada, Anrich Nortje.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍