സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ഷെയ്ന്‍ വാട്‌സണ്‍

By Web TeamFirst Published Nov 2, 2020, 5:36 PM IST
Highlights

 ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ അവസാന മത്സരത്തിന് ശേഷമായിരുന്നു മുന്‍ ഓസീസ് താരത്തിന്റെ തീരുമാനം. ചെന്നൈ നേരത്ത പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ പിന്നാലെ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര് കിംഗ്‌സ് ഓപ്പണര്‍ ഷെയ്ന്‍ വാട്‌സണ്‍. സജീവ ക്രി്ക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം വാട്‌സണ്‍ സിഎസ്‌ക് താരങ്ങളുമായി പങ്കുവച്ചു. ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ അവസാന മത്സരത്തിന് ശേഷമായിരുന്നു മുന്‍ ഓസീസ് താരത്തിന്റെ തീരുമാനം. ചെന്നൈ നേരത്ത പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. 2018ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ നിന്നാണ് താരം ചെന്നൈയിലെത്തിയത്. 2018ല്‍ ചെന്നൈ ഐപിഎല്‍ കിരീടം നേടുമ്പോള്‍ ഫൈനലില്‍ വാട്‌സണ്‍ സെ്ഞ്ചുറി നേടിയിരുന്നു.

ചെന്നൈയ്ക്ക് വേണ്ടി കളിക്കാന്‍ കഴിഞ്ഞത് വലിയ കാര്യമായി കാണുന്നുവെന്ന് വാട്‌സണ്‍ വിരമിക്കല്‍ സന്ദേഷത്തില്‍ പറഞ്ഞു. പ്രഥമ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലൂടെയാണ് താരം ഐപിഎല്‍ കരിയറിന് തുടക്കം കുറിച്ചത്. രാജസ്ഥാന്‍ ചാംപ്യന്മാരായ ആദ്യ ടൂര്‍ണമെന്റി്ല്‍ വാട്‌സണ്‍ നിര്‍ണായക പങ്കുവഹിച്ചു. 2020ല്‍ ഭേദപ്പെട്ട പ്രകടനമാണ് വാട്‌സണ്‍ പുറത്തെടുത്തത്. പഞ്ചാബിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ 83 റണ്‍സ് നേടിയിരുന്നു.

എന്നാല്‍ വിരമിച്ച ശേഷവും താരം ചെന്നൈയ്‌ക്കൊപ്പം സപ്പോര്‍ട്ടിംഗ് സ്റ്റാഫായി തുടരുമെന്നാണ് അറിയുന്നത്. 2021ലേക്ക് പുതിയ ടീമിനെ വളര്‍ത്തിയെടുക്കുമ്പോള്‍ വാട്‌സണിന്റെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്നാണ് സിഎസ്‌കെ കരുതുന്നത്. മൂന്ന് ടീമുകള്‍ക്കായി 145 ഐപിഎല്‍ മത്സരങ്ങളാണ് വാട്‌സണ്‍ കളിച്ചത്. 29.90 ശരാശരിയില്‍ 3874 റണ്‍സ് താരം നേടി. പുറത്താകാതെ നേടിയ 117 റണ്‍സാണ് ഉയര്‍ന്ന് സ്‌കോര്‍. 92 വിക്കറ്റും താരത്തിന്റെ പേരിലുണ്ട്. 29 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

click me!