വമ്പന്‍ മാറ്റങ്ങളുമായി പഞ്ചാബ്; ഹൈദരാബാദിലും മാറ്റം; ടോസും ഇലവനും അറിയാം

Published : Oct 08, 2020, 07:09 PM ISTUpdated : Oct 08, 2020, 07:13 PM IST
വമ്പന്‍ മാറ്റങ്ങളുമായി പഞ്ചാബ്; ഹൈദരാബാദിലും മാറ്റം; ടോസും ഇലവനും അറിയാം

Synopsis

ഇരു ടീമുകള്‍ക്കും വളരെ നിര്‍ണായകമായ പോരാട്ടമാണിത്. സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുള്ള ഡേവിഡ് വാര്‍ണറും സംഘവും ആറാം സ്ഥാനത്താണ്. 

ദുബായ്: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റിംഗ് തെരഞ്ഞെടുത്തു. സിദ്ദാര്‍ഥ് കൗളിന് പകരം ഖലീല്‍ അഹമ്മദ് ഹൈദരാബാദ് ഇലവനിലെത്തി. പഞ്ചാബ് മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിന് ഇന്നും അവസരമില്ല. സര്‍ഫ്രാസിനും ജോര്‍ദാനും ബ്രാറിനും പകരം പ്രഭ്‌സിമ്രാനും അര്‍ഷ്‌ദീപും മുജീബും ഇലവനിലെത്തി. 

ഹൈദരാബാദ് ഇലവന്‍: David Warner(c), Jonny Bairstow(w), Manish Pandey, Kane Williamson, Priyam Garg, Abhishek Sharma, Abdul Samad, Rashid Khan, Sandeep Sharma, K Khaleel Ahmed, T Natarajan

പഞ്ചാബ് ഇലവന്‍: KL Rahul(c), Mayank Agarwal, Mandeep Singh, Nicholas Pooran(w), Simran Singh, Glenn Maxwell, Ravi Bishnoi, Arshdeep Singh, Mujeeb Ur Rahman, Mohammed Shami, Sheldon Cottrell

ഇരു ടീമുകള്‍ക്കും വളരെ നിര്‍ണായകമായ പോരാട്ടമാണിത്. സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുള്ള ഡേവിഡ് വാര്‍ണറും സംഘവും ആറാം സ്ഥാനത്താണ്. അതേസമയം കെ എല്‍ രാഹുലും കൂട്ടരും ഇത്രയും മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്‍റ് മാത്രമായി അവസാന സ്ഥാനത്താണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍