സഞ്ജുവിന്റെ 102 മീറ്റര്‍ സിക്‌സ്; താരതമ്യം സാക്ഷാല്‍ ധോണിയോട്- വീഡിയോ

By Web TeamFirst Published Oct 15, 2020, 10:16 AM IST
Highlights

ഏഴാം ഓവറിന്റെ മൂന്നാം പന്തില്‍ ക്രീസ് വിട്ടറങ്ങിയ സഞ്ജു അക്‌സറിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് അതിര്‍ത്തി കടത്തി. ഈ സീസണില്‍ ആദ്യമായിട്ടാണ് അക്‌സറിന്റെ പന്തില്‍ എതിര്‍താരം സിക്‌സ് നേടുന്നത്.

ദുബായ്: ഇന്നലെ ഡല്‍ഹി കാപിറ്റല്‍സിനെതിരെ 13 റണ്‍സിനായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ തോല്‍വി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. രാജസ്ഥാന്‍ ഇന്നിങ്‌സില്‍ നാല് സിക്‌സുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതില്‍ രണ്ടും സഞ്ജു സാംസണിന്റെ ബാറ്റില്‍ നിന്നായിരുന്നു. കൊണ്ടതാവട്ടെ അക്‌സര്‍ പട്ടേലിനും. 

അക്‌സറിനെതിരെ നേടിയ ആദ്യത്തേത് ഈ സീസണിലെ കൂറ്റന്‍ സിക്‌സുകളിലൊന്നായിരുന്നു. 102 മീറ്ററാണ് പന്ത് പിന്നിട്ടത്. ഏഴാം ഓവറിന്റെ മൂന്നാം പന്തില്‍ ക്രീസ് വിട്ടറങ്ങിയ സഞ്ജു അക്‌സറിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് അതിര്‍ത്തി കടത്തി. ഈ സീസണില്‍ ആദ്യമായിട്ടാണ് അക്‌സറിന്റെ പന്തില്‍ എതിര്‍താരം സിക്‌സ് നേടുന്നത്. എന്നാല്‍ അക്‌സറിന് തന്നെ വിക്കറ്റ് സമ്മാനിച്ച് സഞ്ജു മടങ്ങുകയും ചെയ്തു. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ എം എസ് ധോണി നേടിയ സിക്‌സിനോടാണ് സഞ്ജുവിന്റെ സിക്‌സ് താരതമ്യം ചെയ്യപ്പെടുന്നത്. അന്ന് ധോണി നേടിയ സിക്‌സും 102 മീറ്ററായിരുന്നു. ഇതേ സ്‌റ്റേഡിയത്തിലായിരുന്നു ധോണിയും പന്ത് അതിര്‍ത്തി കടത്തിയത്. വീഡിയോ കാണാം....

click me!