
ദുബായ്: ഐപിഎല്ലില്‍ (IPL 2021) ഒരിക്കല്‍കൂടി നിരാശ സമ്മാനിച്ച ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore). ഇത്തവണ ആദ്യ നാലിലെത്തിയെങ്കിലും പ്ലേഓഫില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് (Kolkata Knight Riders) തോറ്റ് പുറത്തായി. വിരാട് കോലി അവരുടെ ക്യാപ്റ്റനായിട്ടുള്ള അവസാന സീസണ്‍ കൂടിയായിരുന്നിത്. എന്നാല്‍ ബാംഗ്ലൂര്‍ (RCB) ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള വക നല്‍കിയത് പേസര്‍ ഹര്‍ഷല്‍ പട്ടേലിന്റെ (Harshal Patel) പ്രകടനമാണ്.
ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരത്തിന് ലഭിക്കുന്ന പര്‍പ്പിള്‍ ക്യാപ്പുമായിട്ടാണ് ഹര്‍ഷല്‍ മടങ്ങുന്നത്. 15 മല്‍സരങ്ങളില്‍ നിന്നും 32 വിക്കറ്റുകളാണ് താരം കൊയ്തത്. ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഒരിക്കല്‍ നാലു വിക്കറ്റ് നേട്ടവും ആഘോഷിച്ചു. ടൂര്‍ണമെന്റിലെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പവും ഇതോടെ ഹര്‍ഷല്‍ എത്തിയിരുന്നു. 27 റണ്‍സിന് അഞ്ചു വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം. ഒരു ഹാട്രിക്കും ഹര്‍ഷല്‍ സീസണില്‍ നേടിയിരുന്നു.
വമ്പന്‍ സര്‍പ്രൈസ് പൊളിക്കാന്‍ ബിസിസിഐ; ഇന്ത്യന്‍ പരിശീലകനായി ദ്രാവിഡ്- റിപ്പോര്‍ട്ട്
ചില റെക്കോഡുകളം ഹര്‍ഷലിന്റെ പേരിലായി. 2008ല്‍ പഞ്ചാബിന് വേണ്ടി കളിച്ച ഓസ്ട്രേലിയയുടെ ഷോണ്‍ മാര്‍ഷ് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ ശേഷം ഓറഞ്ച് ക്യാപ്പ്/പര്‍പ്പിള്‍ ക്യാപ്പ് നേടുന്ന ദേശീയ ടീമിനു വേണ്ടി കളിച്ചിട്ടില്ലാത്ത ആദ്യ താരം കൂടിയാണ് ഹര്‍ഷല്‍.
മാത്രമല്ല, മാന്‍ ഓഫ് ദ സീരീസ് സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം കൂടിയായി ഹര്‍ഷല്‍. 2010ല്‍ മുംബൈ ഇന്ത്യന്‍സിന്റെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, 2016ല്‍ ആര്‍സിബിയുടെ തന്നെ വിരാട് കോലി എന്നിവരാണ മാന്‍ ഓഫ് ദ സീരീസ് നേടിയിട്ടുള്ളത്. നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ അണ്‍ക്യാപ്പ്ഡ് താരവും ഹര്‍ഷല്‍ തന്നെ.
'തല' എങ്ങോട്ടും പോകുന്നില്ല; അടുത്ത സീസണിലും സിഎസ്‌കെയില്‍ കാണുമെന്ന് ധോണി
ഈ സീസണില്‍ ഫെയര്‍പ്ലേ അവാര്‍ഡ് സ്വന്തമാക്കിയത് സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സാണ്. റോയല്‍സിനെ സഞ്ജു ആദ്യമായി നയിച്ച സീസണ്‍ കൂടിയായിരുന്നു ഇത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!