
മുംബൈ: പരിക്കേറ്റ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സിന്‍റെ അഭാവം രാജസ്ഥാൻ റോയൽസിന് വലിയ നഷ്ടമാണെന്ന് ക്യാപ്റ്റൻ സഞ്ജു സാംസൺ. ശസ്‌ത്രക്രിയക്കായി ഇംഗ്ലണ്ടിലേക്ക് തിരിച്ച സ്റ്റോക്‌സിന് രാജസ്ഥാൻ താരങ്ങൾ യാത്രയയപ്പ് നൽകി.
രാജസ്ഥാൻ റോയൽസിന്റെ മിന്നും താരമായ ബെൻ സ്റ്റോക്‌സിന് പഞ്ചാബ് കിംഗ്‌സിനെതിരായ ആദ്യ മത്സരത്തിനിടെയാണ് പരിക്കേറ്റത്. ക്രിസ് ഗെയ്‌ലിന്റെ ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ വിരലിന് പൊട്ടലേല്‍ക്കുകയായിരുന്നു. നാളെയാണ് താരത്തിന്‍റെ ശസ്‌ത്രക്രിയ. ഇന്നലെ ഉച്ചയോടെ സ്റ്റോക്‌സ് ഇംഗ്ലണ്ടിലേക്ക് തിരിച്ചു. സഹതാരങ്ങളെല്ലാം ഒന്നിച്ചിരുന്ന് സമ്മാനവും നൽകിയാണ് സ്റ്റോക്‌സിനെ യാത്രയാക്കിയത്.
ബെൻ സ്റ്റോക്‌സിന്‍റെ അഭാവംമൂലമുണ്ടാകുന്ന നഷ്ടം വാക്കുകൾക്ക് അതീതമെന്ന് രാജസ്ഥാൻ നായകൻ സഞ്ജു വ്യക്തമാക്കി.
ശസ്‌ത്രക്രിയക്ക് ശേഷം മൂന്ന് മാസത്തെ വിശ്രമമാണ് ബെൻ സ്റ്റോക്‌സിന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഐപിഎല്ലിന് പുറമെ ന്യൂസിലൻഡിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും ബെൻ സ്റ്റോക്‌സിന് നഷ്ടമാകും.
ഐപിഎല്ലില്‍ സണ്‍ഡേ ഡബിള്‍സ്; ആദ്യ പോരാട്ടം മൂന്നരയ്‌ക്ക്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!