
മുംബൈ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഓപ്പണറും മലയാളിയുമായ ദേവ്ദത്ത് പടിക്കലിനെ പ്രശംസകൊണ്ടുമൂടി വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. ദേവ്ദത്ത് ഈ സീസണിൽ ദേവ്ദത്ത് സെഞ്ചുറികൾ അടിച്ചു കൂട്ടുന്നതും മാൻ ഓഫ് ദ് മാച്ച് പുരസ്കാരങ്ങൾ സ്വന്തമാക്കുന്നതും കാണാൻ തനിക്ക് ആഗ്രഹമുണ്ടെന്നും ലാറ സ്റ്റാർ സ്പോർട്സിന്റെ ടോക് ഷോയിൽ പറഞ്ഞു.
കൊവിഡ് ബാധിതനായതിനെത്തുടർന്ന് മുംബൈക്കെതിരായ സീസണിലെ ആദ്യ മത്സരം നഷ്ടമായ ദേവ്ദത്ത് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ രണ്ടാം മത്സരത്തിൽ ബാംഗ്ലൂരിനായി ഇറങ്ങിയിരുന്നു. എന്നാൽ 11 റൺസ് നേടാനെ ദേവ്ദത്തിനായുള്ളു. കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽ 473 റൺസ് നേടി ദേവ്ദത്ത് അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു. അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ 737 റൺസ് നേടിയ ദേവ്ദത്ത് ടൂർണമെന്റിലെ രണ്ടാമത്തെ വലിയ റൺവേട്ടക്കാരനായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!