ഗെയ്‌ലിന് ഇന്ത്യന്‍ സംസ്‌കാരത്തോടാണ് താല്‍പര്യം, പഞ്ചാബിയും പഠിക്കുന്നു; രസകരമായ കാര്യം വെളിപ്പെടുത്തി ഷമി

By Web TeamFirst Published Apr 16, 2021, 6:44 PM IST
Highlights

ഇത്തവണയും 41കാരന്‍ ഐപിഎല്ലിനുണ്ട്. പഞ്ചാബ് കിംഗ്‌സിന്റെ താരമാണ് ഗെയ്ല്‍. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെിരെ കളിക്കുകയും ചെയ്തു. 29 പന്തില്‍ 40 റണ്‍സാണ് താരം നേടിയത്.

മുംബൈ: ഐപിഎല്‍ സീസണില്‍ എക്കാലത്തും ചര്‍ച്ചായാവറുണ്ട് ക്രിസ് ഗെയ്ല്‍. വെസ്റ്റ് ഇന്‍ഡീസ് എപ്പോഴും ആഘോഷമാക്കുകയാണ് ചെയ്യുന്നത്. ഇത്തവണയും 41കാരന്‍ ഐപിഎല്ലിനുണ്ട്. പഞ്ചാബ് കിംഗ്‌സിന്റെ താരമാണ് ഗെയ്ല്‍. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെിരെ കളിക്കുകയും ചെയ്തു. 29 പന്തില്‍ 40 റണ്‍സാണ് താരം നേടിയത്. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരേയാണ് പഞ്ചാബിന്റെ മത്സരം.

മത്സരത്തിന് മുമ്പ് ഗെയ്‌ലിനെ കുറിച്ചുള്ള ചില രസകരമായ കാര്യങ്ങള്‍ പങ്കുവെക്കുകയാണ് പഞ്ചാബ് പേസര്‍ മുഹമ്മദ് ഷമി. ഇന്ത്യന്‍ സംസ്‌കാരം ഇഷ്ടപ്പെടുന്ന ആളാണ് ഗെയ്ല്‍ എന്നാണ് ഷമി പറയുന്നത്. ''ഹിന്ദി സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഗെയ്ല്‍. എല്ലായ്‌പ്പോഴും എന്തെങ്കിലും തമാശയുണ്ടാക്കി കൊണ്ടിരിക്കും. ഇംഗ്ലീഷ് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ പെട്ടന്ന് ഹിന്ദി പറയാന്‍ ശ്രമിക്കും ഗെയ്ല്‍.

ഹിന്ദി അറിയാവുന്നവര്‍ പാട്ട് മൂളുമ്പോള്‍ ഗെയ്ല്‍ പറയാന്‍ ശ്രമിക്കും. ടീമിലുള്ള പഞ്ചാബി താരങ്ങള്‍ ഗെയ്‌ലിനെ പഞ്ചാബി പഠിപ്പിക്കാനും ശ്രമിക്കാറുണ്ട്. ഒരുപാട് കാലങ്ങളായി അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നുണ്ട്. പരിചയസമ്പത്തുള്ള താരമാണ്. നല്ല വ്യക്തിത്വത്തിന് ഉടമ കൂടിയാണ് ഗെയല്‍. അദ്ദേഹം ഇന്ത്യന്‍ സംസ്‌കാരം ഒരുപാട് ഇഷ്ടപ്പെടുന്നു.'' ഷമി പറഞ്ഞുനിര്‍ത്തി.

രാജസ്ഥാനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത പഞ്ചാബ് കിംഗ്‌സ് ഇന്ന് ചെന്നൈയ്‌ക്കെതിരെ ടീമില്‍ മാറ്റം വരുത്തുമോയെന്ന് കണ്ടറിയണം. കഴിഞ്ഞ സീസണില്‍ ചില മത്സരങ്ങളില്‍ ഗെയ്‌ലിനെ കളിപ്പിച്ചിരുന്നില്ല.

click me!