ചെന്നൈ ടീമിന്റെ ബാറ്റിം​ഗ് പരിശീലകൻ മൈക് ഹസിക്കും കൊവിഡ്

Published : May 05, 2021, 11:20 AM ISTUpdated : May 07, 2021, 11:27 PM IST
ചെന്നൈ ടീമിന്റെ ബാറ്റിം​ഗ് പരിശീലകൻ മൈക് ഹസിക്കും കൊവിഡ്

Synopsis

ചെന്നൈയുടെ ബൗളിം​ഗ് പരിശീലകനായ ലക്ഷ്മിപതി ബാലാജിക്കും ടീമിന്റെ സിഇഒ ആയ കാശി വിശ്വനാഥനും ടീം ബസിന്റെ ജീവനക്കാനും തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഹസിക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം ടീം ഔദ്യോ​ഗികമായി പുറത്തുവിട്ടിട്ടില്ല.

ചെന്നൈ: കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎൽ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചുവെങ്കിലും ഐപിഎൽ ടീമുകളിൽ നിന്നുള്ള കൊവി‍ഡ് വാർത്തകൾ അവസാനിക്കുന്നില്ല. ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ ബാറ്റിം​ഗ് പരിശീലകനും മുൻ ഓസ്ട്രേലിയൻ താരവുമായ മൈക് ഹസിക്കാണ് ഏറ്റവും ഒടുവിലായി കൊവിഡ് സ്ഥിരീകരിച്ചത്.

ചെന്നൈയുടെ ബൗളിം​ഗ് പരിശീലകനായ ലക്ഷ്മിപതി ബാലാജിക്കും ടീമിന്റെ സിഇഒ ആയ കാശി വിശ്വനാഥനും ടീം ബസിന്റെ ജീവനക്കാനും തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഹസിക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം ടീം ഔദ്യോ​ഗികമായി പുറത്തുവിട്ടിട്ടില്ല. ഹസിക്ക് ആദ്യ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചെങ്കിലും സാംപിൾ വീണ്ടും പരിശോധനക്ക് അയച്ചിരിക്കുകയാണെന്നാണ് ടീം വൃത്തങ്ങൾ പറയുന്നത്.

ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലെ വൃദ്ധിമാൻ സാഹക്കും ഡൽഹി ക്യാപിറ്റൽ‌സിലെ അമിത് മിശ്രക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊൽക്കത്ത ടീമിലെ വരുൺ ചക്രവർത്തിക്കും മലയാളി താരം സന്ദീപ് വാര്യർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

PREV
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍