റണ്ണൊഴുക്കിന്‍റെ ഋതു; ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിച്ച് റുതുരാജ് ഗെയ്‌ക്‌വാദ്

Published : Oct 15, 2021, 07:59 PM ISTUpdated : Oct 15, 2021, 08:05 PM IST
റണ്ണൊഴുക്കിന്‍റെ ഋതു; ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിച്ച് റുതുരാജ് ഗെയ്‌ക്‌വാദ്

Synopsis

ഐപിഎല്‍ കലാശപ്പോരില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 24 റണ്‍സ് നേടിയപ്പോഴാണ് തൊപ്പി ഗെയ്‌ക്‌വാദിന്‍റെ തലയിലായത്

ദുബായ്: ഐപിഎല്‍ പതിനാലാം സീസണിലെ(IPL 2021) കലാശപ്പോരില്‍ ഓറഞ്ച് ക്യാപ്പ്(Orange Cap) തിരിച്ചുപിടിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings) ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദ്(Ruturaj Gaikwad). കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ(Kolkata Knight Riders) 24 റണ്‍സ് നേടിയപ്പോഴാണ് തൊപ്പി ഗെയ്‌ക്‌വാദിന്‍റെ തലയിലായത്. സീസണില്‍ 13 ഇന്നിംഗ്‌സില്‍ 626 റണ്‍സെടുത്ത പഞ്ചാബ് കിംഗ്‌സ്(Punjab Kings) നായകന്‍ കെ എല്‍ രാഹുലിനെയാണ്(KL Rahul) സിഎസ്‌കെ(CSK) താരം പിന്തള്ളിയത്. 

ദുബായില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനല്‍ പുരോഗമിക്കുകയാണ്. ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പവര്‍പ്ലേയില്‍ റുതുരാജ്-ഗെയ്‌ക്‌വാദ് സഖ്യം 50 റണ്‍സ് ചെന്നൈക്കായി ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമും കളിക്കുന്നത്. 

ഐപിഎല്‍: അടുത്ത സീസണില്‍ ധോണി സിഎസ്‌കെയില്‍ കളിച്ചേക്കില്ല, പകരം മറ്റൊരു റോളെന്ന് ചോപ്ര

Chennai Super Kings: Ruturaj Gaikwad, Faf du Plessis, Robin Uthappa, Moeen Ali, Ambati Rayudu, MS Dhoni(w/c), Ravindra Jadeja, Dwayne Bravo, Shardul Thakur, Deepak Chahar, Josh Hazlewood

Kolkata Knight Riders: Shubman Gill, Venkatesh Iyer, Nitish Rana, Rahul Tripathi, Dinesh Karthik(w), Eoin Morgan(c), Shakib Al Hasan, Sunil Narine, Lockie Ferguson, Shivam Mavi, Varun Chakaravarthy

അടുത്ത ഐപിഎല്ലില്‍ അയാളെ സ്വന്തമാക്കാന്‍ ടീമുകള്‍ കോടികള്‍ വാരിയെറിയും; യുവതാരത്തെക്കുറിച്ച് സെവാഗ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍