വീണ്ടും ഐപിഎല്‍ ആവേശം; എല്‍ ക്ലാസിക്കോയില്‍ ഹിറ്റ്‌മാനില്ല; ചെന്നൈ-മുംബൈ ടോസ് അറിയാം

By Web TeamFirst Published Sep 19, 2021, 7:09 PM IST
Highlights

ദുബൈ അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ വൈകിട്ട് ഇന്ത്യന്‍സമയം ഏഴരയ്‌ക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്‌-മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ പോരാട്ടം

ദുബൈ: ഐപിഎല്‍ പതിനാലാം സീസണിലെ രണ്ടാംഘട്ട മത്സരങ്ങള്‍ അല്‍പസമയത്തിനകം തുടങ്ങും. ഐപിഎല്‍ എല്‍ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നേരിടും. ടോസ് നേടിയ ചെന്നൈ നായകന്‍ എം എസ് ധോണി ബാറ്റിംഗ് തെരഞ്ഞെടുത്തു. അതേസമയം രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ കീറോണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ നയിക്കുന്നത്. 

മുംബൈക്കായി ഹര്‍ദിക് പാണ്ഡ്യയും കളിക്കുന്നില്ല. എന്നാല്‍ അന്‍മോല്‍പ്രീത് അരങ്ങേറ്റം കുറിക്കും. ചെന്നൈ നിരയില്‍ ഫാഫ് ഡുപ്ലസിസ് പരിക്ക് മാറിയെത്തിയത് ശ്രദ്ധേയമാണ്. ഫാഫിനൊപ്പം റുതുരാജ് ഗെയ്‌ക്‌വാദ് ഇന്നിംഗ്‌സ് തുടങ്ങും. 

Mumbai Indians (Playing XI): Quinton de Kock, Suryakumar Yadav, Ishan Kishan(w), Anmolpreet Singh, Kieron Pollard(c), Saurabh Tiwary, Krunal Pandya, Adam Milne, Rahul Chahar, Jasprit Bumrah, Trent Boult

Chennai Super Kings (Playing XI): Faf du Plessis, Ruturaj Gaikwad, Moeen Ali, Suresh Raina, Ambati Rayudu, MS Dhoni(w/c), Ravindra Jadeja, Dwayne Bravo, Shardul Thakur, Deepak Chahar, Josh Hazlewood

ദുബൈ അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ വൈകിട്ട് ഇന്ത്യന്‍സമയം ഏഴരയ്‌ക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്‌-മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ പോരാട്ടം. 

കൊവിഡ് ഇടവേളയ്‌ക്ക് ശേഷം ഐപിഎല്‍ ആവേശം വീണ്ടും ക്രീസിലെത്തുമ്പോള്‍ ഏഴ് കളിയില്‍ പത്ത് പോയിന്റുള്ള ചെന്നൈ രണ്ടും എട്ട് പോയിന്റുള്ള മുംബൈ നാലും സ്ഥാനങ്ങളിലാണ്. ഐപിഎല്ലിലെ നേര്‍ക്കുനേര്‍ പോരാട്ടക്കണക്കില്‍ മുംബൈ ഇന്ത്യന്‍സിനാണ് മേധാവിത്തം. ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടിയപ്പോഴും ജയം രോഹിത് ശര്‍മ്മയുടെ മുംബൈയ്‌ക്കൊപ്പം ആയിരുന്നു.

ഐപിഎല്ലില്‍ നൂറഴക് വിരിയിക്കാന്‍ ബും ബും എക്‌സ്‌പ്രസ്; ബുമ്ര നാഴികക്കല്ലിനരികെ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

click me!