
ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) ഡല്‍ഹി കാപിറ്റല്‍സിനെതിരായ (Delhi Capitals) മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് (Rishabh Pant) ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ഒരു മാറ്റവുമായിട്ടാണ് ഡല്‍ഹി ഇറങ്ങുന്നത്. പരിക്ക് കാരണം കഴിഞ്ഞ മത്സരം നഷ്ടമായ പൃഥ്വി ഷാ തിരിച്ചെത്തി. ലളിത് യാദവ് പുറത്തായി. രോഹിത് ശര്‍മയും (Rohit Sharma) ടീമില്‍ ഒരു മാറ്റം വരുത്തി. രാഹുല്‍ ചാഹറിന് പകരം ജയന്ത് യാദവ് ടീമിലെത്തി.
കഴിഞ്ഞ രണ്ട് സീസണുകളില്‍ പരസ്പരം ഏറ്റമുട്ടിയ അഞ്ചില്‍ നാലിലും ജയിച്ചത് മുംബൈ. പരസ്പരമുള്ള 29 മത്സരങ്ങളില്‍ 16 തവണ മുംബൈ ജയിച്ചപ്പോള്‍ 13 തവണ ജയം ഡെല്‍ഹിക്കൊപ്പം നിന്നു.
പോയിന്റ് പട്ടികയില്‍ 11 മത്സരങ്ങളില്‍ 10 പോയിന്റുമായി ആറാമതാണ് മുംബൈ. ഇന്ന് ജയിച്ചാല്‍ നാലാം സ്ഥാനത്തെത്താം. അതേസമയം ഡല്‍ഹി പ്ലേ ഓഫ് ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്.
ഐപിഎല്‍ 2021: ഇന്ത്യന്‍ റെക്കോഡിനരികെ രോഹിത് ശര്‍മ; പ്രതീക്ഷയോടെ ആരാധകര്‍
ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവന്‍ സ്മിത്ത്, ശ്രേയാസ് അയ്യര്‍, റിഷഭ് പന്ത്, ഷിംറോണ്‍ ഹെറ്റ്മയേര്‍, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കഗിസോ റബാദ, ആവേഷ് ഖാന്‍, ആന്റിച്ച് നോര്‍ജെ.
ഐപിഎല്‍ 2021: സഞ്ജുവില്‍ പ്രതീക്ഷിച്ച് രാജസ്ഥാന്‍ റോയല്‍സ്; എതിരാളികള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, നതാന്‍ കൗള്‍ട്ടര്‍നൈല്‍, ജയന്ത് യാദവ്, ജസ്പ്രിത് ബുമ്ര, ട്രന്റ് ബൗള്‍ട്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!