Asianet News MalayalamAsianet News Malayalam

ഐപിഎല്‍ 2021: ഇന്ത്യന്‍ റെക്കോഡിനരികെ രോഹിത് ശര്‍മ; പ്രതീക്ഷയോടെ ആരാധകര്‍

11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് 10 പോയിന്റാണുള്ളത്. ഇന്ന് ജയിച്ചാല്‍ അവര്‍ക്ക് ആദ്യ നാലിലെത്താനുള്ള അവസരമുണ്ട്. മുംബൈ ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും അവരുടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയിലാണ്. 

IPL 2021 Rohit Sharma on the edge of new Indian Record
Author
Sharjah - United Arab Emirates, First Published Oct 2, 2021, 12:00 PM IST

ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) ജീവന്മരണ പോരാട്ടത്തിനിറങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ് (Mumbai Indians). ഷാര്‍ജയില്‍ വൈകിട്ട് 3.30ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സാണ് (Delhi Capitals) മുംബൈയുടെ എതിരാളി. നിലവില്‍ ആറാം സ്ഥാനത്താണ് മുംബൈ. 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് 10 പോയിന്റാണുള്ളത്. ഇന്ന് ജയിച്ചാല്‍ അവര്‍ക്ക് ആദ്യ നാലിലെത്താനുള്ള അവസരമുണ്ട്. മുംബൈ ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും അവരുടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയിലാണ്. 

ഐപിഎല്‍ 2021: സഞ്ജുവില്‍ പ്രതീക്ഷിച്ച് രാജസ്ഥാന്‍ റോയല്‍സ്; എതിരാളികള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ഐപിഎല്ലില്‍ മറ്റൊരു റെക്കോര്‍ഡിന് അരികെയാണ് മുംബൈ നായകന്‍. രണ്ട് സിക്‌സറുകള്‍ നേടിയാല്‍ ടി20യില്‍ 400 സിക്‌സടിക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടം സ്വന്തമാക്കും. വിന്‍ഡീസ് താരങ്ങളായ ക്രിസ് ഗെയ്ല്‍, കീറോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രേ റസല്‍, മുന്‍ ന്യൂസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലം, മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് ഇതിന് മുന്‍പ് 400 സിക്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍. ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 399 സിക്‌സുകള്‍ നേടിയിട്ടുണ്ട്.

ഐപിഎല്‍ 2021: മുംബൈ ഇന്ത്യന്‍സിന് ജീവന്മരണ പോരാട്ടം; പ്ലേ ഓഫ് ഉറപ്പാക്കാന്‍ ഡല്‍ഹി

ഗെയ്‌ലിന്റെ അക്കൗണ്ടില്‍ 1042 സിക്‌സുകളാണുള്ളത്. മുംബൈ ഇന്ത്യന്‍സിന്റെ തന്നെ പൊള്ളാര്‍ഡ് 758 സിക്‌സുകളും കണ്ടെത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓള്‍റൗണ്ടര്‍ റസ്സലിന്റെ അക്കൗണ്ടില്‍ 510 സിക്‌സുകളുണ്ട്. കൊല്‍ക്കത്തയുടെ പരിശീലകനായ മക്കല്ലം 485 സിക്‌സുകള്‍ സ്വന്തമാക്കി. മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായ വാട്‌സ്ണ്‍ 467 സിക്‌സുകളും നേടി.

രോഹിത് ഇന്നുതന്നെ നേട്ടം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ എട്ട് റണ്‍സിന് പുറത്തായെങ്കിലും മോശമല്ലാത്ത ഫോമിലാണ് രോഹിത്.

Follow Us:
Download App:
  • android
  • ios