റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ടോസ്; ഇരു ടീമിലും മാറ്റങ്ങള്‍

By Web TeamFirst Published Apr 27, 2021, 7:10 PM IST
Highlights

പോയിന്റ് പട്ടികയില്‍ ഡല്‍ഹിക്ക് പിറകില്‍ മൂന്നാമതാണ് ബാംഗ്ലൂര്‍. അഞ്ച് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് കോലിക്കും സംഘത്തിനും. ഇത്രയും പോയിന്റുള്ള ഡല്‍ഹി റണ്‍റേറ്റ് അടിസ്ഥാനത്തിലാണ് ബാംഗ്ലൂരിന് മുന്നിലെത്തിയത്. 

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് ബാംഗ്ലൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളാണ് ബാംഗ്ലൂര്‍ വരുത്തിയത്. ഡാന്‍ ക്രിസ്റ്റ്യന് പകരം ഡാനിയേല്‍ സാംസ് ടീമിലെത്തി. നവ്ദീപ് സൈനിയും പുറത്തായി രജത് പടിദാര്‍ പകരമെത്തി. ഡല്‍ഹി ഒരു മാറ്റം വരുത്തി. ഐപിഎല്ലില്‍ നിന്ന് പിന്മാറിയ ആര്‍ അശ്വിന് പകരം ഇശാന്ത് ശര്‍മയെ പ്ലയിംഗ് ഇലവനിലെത്തി. 

പോയിന്റ് പട്ടികയില്‍ ഡല്‍ഹിക്ക് പിറകില്‍ മൂന്നാമതാണ് ബാംഗ്ലൂര്‍. അഞ്ച് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് കോലിക്കും സംഘത്തിനും. ഇത്രയും പോയിന്റുള്ള ഡല്‍ഹി റണ്‍റേറ്റ് അടിസ്ഥാനത്തിലാണ് ബാംഗ്ലൂരിന് മുന്നിലെത്തിയത്. 

അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോല്‍ക്കുകയായിരുന്നു ബാംഗ്ലൂര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ അവസാന മത്സരത്തില്‍ സൂപ്പര്‍ ഓവറിലാണ് ഡല്‍ഹി ജയിച്ചത്. 

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത്, മാര്‍കസ് സ്റ്റോയിനിസ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, അക്സര്‍ പട്ടേല്‍, കഗിസോ റബാദ, അമിത് മിശ്ര, ആവേശ് ഖാന്‍, ഇശാന്ത് ശര്‍മ.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പടിദാര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്‌സ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഡാനിയേല്‍ സാംസ്, കെയ്ല്‍ ജാമിസണ്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യൂസ്വേന്ദ്ര ചാഹല്‍.

click me!