ഹര്‍ദിക് പാണ്ഡ്യ എപ്പോള്‍ പന്തെറിയും; മറുപടിയുമായി സഹീര്‍ ഖാന്‍

By Web TeamFirst Published Apr 13, 2021, 11:04 AM IST
Highlights

രണ്ട് വർഷം മുമ്പാണ് പുംറം വേദന ഹർദിക് പാണ്ഡ്യക്ക് മുന്നില്‍ വില്ലനായി എത്തുന്നത്. ശസ്‌ത്രക്രിയ നടത്തിയെങ്കിലും പന്തെറിയാൻ പറ്റുന്ന അവസ്ഥയിലായില്ല. 

ചെന്നൈ: പുറംവേദന അലട്ടുന്ന ഓള്‍റൗണ്ടര്‍ ഹർദിക് പാണ്ഡ്യക്ക് ഐപിഎല്‍ പതിനാലാം സീസണില്‍ എപ്പോള്‍ പന്തെറിയാനാകുമെന്നതില്‍ അനിശ്ചിതത്വം തുടരുന്നു. ഹര്‍ദിക്കിന് എത്രയും വേഗം ബൗളിംഗിലേക്ക് തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് മുംബൈ ഇന്ത്യൻസിന്‍റെ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടർ സഹീർ ഖാൻ വ്യക്തമാക്കി. എന്നാല്‍ എന്ന് പന്തെറിയാനാകുമെന്ന് കൃത്യമായ മറുപടി അദേഹം നല്‍കിയില്ല. അതേസമയം ആറാം ബൗളറായി കീറോണ്‍ പൊള്ളാർഡിന് തിളങ്ങാനാകുമെന്നും സഹീർ ഖാൻ പറഞ്ഞു.  

രണ്ട് വർഷം മുമ്പാണ് പുറംവേദന ഹർദിക് പാണ്ഡ്യക്ക് മുന്നില്‍ വില്ലനായി എത്തുന്നത്. ശസ്‌ത്രക്രിയ നടത്തിയെങ്കിലും പന്തെറിയാൻ പറ്റുന്ന അവസ്ഥയിലായില്ല. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഉള്‍പ്പെടെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാന്‍റെ റോളിലാണ് കളിച്ചത്. കഴിഞ്ഞ മാസം ഇംഗ്ലണ്ടിനെ നടന്ന മത്സരത്തില്‍ പന്തെറിഞ്ഞെങ്കിലും ഇന്ത്യൻ ഓള്‍റൗണ്ടറെ പുറംവേദന വീണ്ടും അലട്ടി. ഈ സാഹചര്യത്തിലാണ് ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ആദ്യ മത്സരത്തില്‍ പാണ്ഡ്യ പന്തെറിയാതിരുന്നത്. 

ആര്‍സിബിക്കെതിരെ ട്രെന്‍ഡ് ബോള്‍ട്ട്, ജസ്‌പ്രീത്, മാർകോ ജാൻസൻ, ക്രുനാല്‍ പാണ്ഡ്യ, രാഹുല്‍ ചഹാർ എന്നിവർ നാലോവർ വീതം എറിയുകയായിരുന്നു. അതിനാല്‍ അടുത്ത മത്സരങ്ങളില്‍ കീറോണ്‍ പൊള്ളാർ‍ഡ് ആറാം ബോളറായി എത്തുമെന്ന സൂചന നല്‍കുകയാണ് മുംബൈ ഇന്ത്യൻസിന്‍റെ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടർ സഹീർ ഖാൻ. മുംബൈയുടെ കരുത്തുറ്റ ബൗളിംഗ് നിര ഇതോടെ കൂടുതല്‍ ശക്തമാകുമെന്നും സഹീർ ഖാൻ വ്യക്തമാക്കി. 

അതേസമയം ഹർദിക് പാണ്ഡ്യക്ക് എന്ന് പന്തെറിയാനാകുമെന്നതില്‍ കൃത്യമായ മറുപടി സഹീർ ഖാൻ നല്‍കിയില്ല. ഉടനുണ്ടാകുമെന്ന് മാത്രമായിരുന്നു പ്രതികരണം. ടി20 ലോകകപ്പ് ഉള്‍പ്പെടെ വരാനിരിക്കുന്ന സാഹചര്യത്തില്‍ ഐപിഎല്ലില്‍ ഹർദ്ദിക് പാണ്ഡ്യക്ക് അമിത ജോലിഭാരം നല്‍കാൻ ബിസിസിഐയും താല്‍പര്യപ്പെടുന്നില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഹര്‍ദിക് ഉള്‍പ്പെടുന്ന മുംബൈ ഇന്ത്യന്‍സ് ഇന്ന് നേരിടും.  

ജയം തുടരാന്‍ കൊല്‍ക്കത്ത; ആദ്യ ജയത്തിന് മുംബൈ, ടീമിന് ആശ്വാസ വാര്‍ത്ത

ഐപിഎല്‍ ചരിത്രത്തിലാദ്യം! സഞ്ജുവിന്‍റെ മാസ് സെഞ്ചുറി റെക്കോര്‍ഡ് ബുക്കില്‍

നേട്ടങ്ങളുടെ പെരുമഴ; മൂന്നാം സെഞ്ചുറിയോടെ സഞ്ജു എലൈറ്റ് പട്ടികയില്‍

click me!