ക്യാപ്റ്റന്‍റെ ഇന്നിംഗ്‌സല്ല രാഹുല്‍ കളിച്ചത്; കയ്യടിക്കാന്‍ തന്നെ കിട്ടില്ലെന്ന് സെവാഗ്

By Web TeamFirst Published Oct 2, 2021, 4:31 PM IST
Highlights

മത്സരത്തില്‍ 55 പന്തില്‍ 67 റണ്‍സുമായി രാഹുല്‍ കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും മത്സരം ഫിനിഷ് ചെയ്യാനുള്ള മെല്ലെപ്പോക്കാണ് വീരുവിനെ ചൊടിപ്പിച്ചത്

ദുബായ്: ഐപിഎല്ലില്‍(IPL 2021) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ(KKR) തോല്‍പിച്ചെങ്കിലും പഞ്ചാബ് കിംഗ്‌സ്(PBKS) നായകന്‍ കെ എല്‍ രാഹുലിനെ(KL Rahul) രൂക്ഷമായി വിമര്‍ശിച്ച് ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്(Virender Sehwag). മത്സരത്തില്‍ 55 പന്തില്‍ 67 റണ്‍സുമായി രാഹുല്‍ കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും മത്സരം ഫിനിഷ് ചെയ്യാനുള്ള മെല്ലെപ്പോക്കാണ് വീരുവിനെ ചൊടിപ്പിച്ചത്. രാഹുല്‍ കളിച്ചത് ക്യാപ്റ്റന്‍റെ ഇന്നിംഗ്‌സ് അല്ല എന്നാണ് വീരുവിന്‍റെ പക്ഷം. 

ഐപിഎല്‍ 2021: 'അവന്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിക്കുന്നു'; പഞ്ചാബ് കിംഗ്‌സ് താരത്തെ പുകഴ്ത്തി സെവാഗ്

'തന്‍റെ ചുമതല രാഹുല്‍ നന്നായി ചെയ്തു എന്ന് എനിക്ക് തോന്നുന്നില്ല. 42 പന്തില്‍ 46 റണ്‍സ് വേണ്ടിടത്തുനിന്ന് മാച്ച് വിന്നിംഗ് ഷോട്ടുമായി രാഹുല്‍ പുറത്താകാതെ നിന്നിരുന്നെങ്കില്‍ അദേഹം തന്‍റെ റോള്‍ ഗംഭീരമാക്കി എന്ന് സമ്മതിച്ചേനേ. രാഹുല്‍ പുറത്തായ ശേഷം ഷാരൂഖ് ഖാന്‍റെ ക്യാച്ച് ബൗണ്ടറിയില്‍ എടുത്തിരുന്നെങ്കിലും മത്സരം പഞ്ചാബ് തോറ്റിരുന്നുവെങ്കിലും പരാജയത്തിന് ആര് സമാധാനം പറയുമായിരുന്നു? അവസാന ഓവറിലേക്ക് മത്സരം വലിച്ചുനീട്ടിയതിന് രാഹുലിനെ കുറ്റംപറയുമായിരുന്നു. ഇന്നും ടീമിനെ ജയിപ്പിക്കുന്നതിന് മുമ്പാണ് രാഹുല്‍ പുറത്തായത്. 

ഐപിഎല്‍ 2021: 'അടുത്ത താരലേലത്തില്‍ അവന്‍ കോടികള്‍ വാരും'; ഇന്ത്യന്‍ യുവതാരത്തെ കുറിച്ച് മഞ്ജരേക്കര്‍

ആറ് പന്തില്‍ അഞ്ച് റണ്‍സ് ജയിക്കാന്‍ വേണമെങ്കില്‍ അഞ്ച് സിംഗിളുകളെടുത്ത് ലക്ഷ്യത്തിലെത്താം. സിക്‌സര്‍ നേടാന്‍ ശ്രമിക്കുന്നത് എന്തിനാണ്. രാഹുല്‍ പുറത്താകാതെ നിന്നിരുന്നുവെങ്കില്‍ അദേഹം ക്യാപ്റ്റന്‍റെ ഇന്നിംഗ്‌സ് കളിച്ചു എന്ന് പറയാമായിരുന്നു. രാഹുലിനെ സഹതാരങ്ങളോ മാനേജ്‌മെന്‍റോ പ്രശംസിക്കുന്നത് ഞാന്‍ ഗൗനിക്കുന്നില്ല. രാഹുല്‍ കളിച്ച രീതിയില്‍ താന്‍ സന്തുഷ്‌ടനല്ല' എന്നും സെവാഗ് ക്രിക്‌ബസില്‍ പറഞ്ഞു. 

ഫിനിഷ് ചെയ്തത് ഷാരൂഖ്

കൊല്‍ക്കത്തയ്‌ക്കെതിരെ അഞ്ച് വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ ജയം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. അര്‍ഷ്‌ദീപ് മൂന്നും ബിഷ്‌ണോയി രണ്ടും ഷമി ഒന്നും വിക്കറ്റ് നേടി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ഐപിഎല്‍ 2021: 'ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റന്‍ മുന്നില്‍തന്നെയുണ്ട്'; പേര് വെളിപ്പെടുത്തി സ്റ്റെയ്ന്‍

ഓപ്പണറായിറങ്ങി 55 പന്തില്‍ നിന്ന് 67 റണ്‍സ് രാഹുല്‍ നേടി. മായങ്ക് അഗര്‍വാള്‍ 27 പന്തില്‍ 40 റണ്‍സെടുത്തു. 9 പന്തില്‍ 22 റണ്‍സുമായി പുറത്താവാതെ നിന്ന ഷാറൂഖ് ഖാനാണ് പഞ്ചാബിന്റെ വിജയം എളുപ്പമാക്കിയത്. ജയിക്കാന്‍ നാല് പന്തില്‍ മൂന്ന് റണ്‍സ് വേണ്ടപ്പോള്‍ വെങ്കടേഷ് അയ്യരെ സിക്‌സറിന് പറത്തി ഷാരൂഖ് ഖാന്‍ പഞ്ചാബിന് സീസണിനെ അഞ്ചാം ജയം സമ്മാനിക്കുകയായിരുന്നു. 

ഐപിഎല്‍ 2021: 'കൊല്‍ക്കത്തയുടെ ക്യാപ്റ്റനായി മോര്‍ഗന്‍ വേണ്ട'; പകരം നായകനെ നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം

click me!