മുംബൈക്ക് ആദ്യ അടി കൊടുത്ത് ഡല്‍ഹി; രോഹിത് പുറത്ത്

By Web TeamFirst Published Oct 2, 2021, 3:58 PM IST
Highlights

ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഡല്‍ഹി ഇറങ്ങിയത്. 

ഷാര്‍ജ: ഐപിഎല്ലില്‍(IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ(Delhi Capitals) ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്(Mumbai Indians) മോശം തുടക്കം. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 35-1 എന്ന സ്‌കോറിലാണ് മുംബൈ. ക്വിന്‍റണ്‍ ഡികോക്കും(17*), സൂര്യകുമാര്‍ യാദവുമാണ്(10*) ക്രീസില്‍. 10 പന്തില്‍ ഏഴ് റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ(Rohit Sharma) ആവേഷ് ഖാന്‍ രണ്ടാം ഓവറിലെ അവസാന പന്തില്‍ റബാഡയുടെ കൈകളിലെത്തിച്ചു. 

ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഡല്‍ഹി ഇറങ്ങിയത്. പരിക്ക് കാരണം കഴിഞ്ഞ മത്സരം നഷ്ടമായ പൃഥ്വി ഷാ തിരിച്ചെത്തി. ലളിത് യാദവ് പുറത്തായി. രോഹിത് ശര്‍മയും (Rohit Sharma) ടീമില്‍ ഒരു മാറ്റം വരുത്തി. രാഹുല്‍ ചാഹറിന് പകരം ജയന്ത് യാദവ് ടീമിലെത്തി.

ഐപിഎല്‍ 2021: 'അവന്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിക്കുന്നു'; പഞ്ചാബ് കിംഗ്‌സ് താരത്തെ പുകഴ്ത്തി സെവാഗ്

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ക്വിന്‍റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, നേഥന്‍ കോള്‍ട്ടര്‍ നൈല്‍, ജയന്ത് യാദവ്, ജസ്‌പ്രീത് ബുമ്ര, ട്രെന്‍ഡ് ബോള്‍ട്ട്. 

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്‌മിത്ത്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്(ക്യാപ്‌റ്റന്‍), ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, അക്‌സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കഗിസോ റബാഡ, ആവേഷ് ഖാന്‍, ആന്‍റിച്ച് നോര്‍ജെ. 

കഴിഞ്ഞ രണ്ട് സീസണുകളില്‍ പരസ്‌പരം ഏറ്റമുട്ടിയ അഞ്ചില്‍ നാലിലും ജയിച്ചത് മുംബൈയാണ്. മുഖാമുഖമുള്ള 29 മത്സരങ്ങളില്‍ 16 തവണ മുംബൈ ജയിച്ചപ്പോള്‍ 13 തവണ ജയം ഡല്‍ഹിക്കൊപ്പം നിന്നു. പോയിന്റ് പട്ടികയില്‍ 11 മത്സരങ്ങളില്‍ 10 പോയിന്റുമായി ആറാമതാണ് മുംബൈ. ഇന്ന് ജയിച്ചാല്‍ നാലാം സ്ഥാനത്തെത്താം. അതേസമയം ഡല്‍ഹി പ്ലേ ഓഫ് ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്.

ഐപിഎല്‍ 2021: 'അടുത്ത താരലേലത്തില്‍ അവന്‍ കോടികള്‍ വാരും'; ഇന്ത്യന്‍ യുവതാരത്തെ കുറിച്ച് മഞ്ജരേക്കര്‍ 

click me!