കൊല്‍ക്കത്തയ്‌ക്ക് ആശ്വാസം; നിര്‍ണായക മത്സരത്തില്‍ സൂപ്പര്‍താരങ്ങള്‍ മടങ്ങിയെത്തിയേക്കും

By Web TeamFirst Published Oct 6, 2021, 8:42 PM IST
Highlights

അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് തോല്‍പിച്ചാണ് കൊല്‍ക്കത്ത വരുന്നത്

ഷാര്‍ജ: ഐപിഎല്ലില്‍(IPL 2021) രാജസ്ഥാന്‍ റോയല്‍സിന്(Rajasthan Royals) എതിരായ മത്സരത്തിന് മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്(Kolkata Knight Riders) ആശ്വാസ വാര്‍ത്ത. പ്ലേ ഓഫ് ഉറപ്പിക്കാന്‍ നിര്‍ണായകമായ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കായി ആന്ദ്രേ റസലും(Andre Russell), ലോക്കി ഫെര്‍ഗൂസണും(Lockie Ferguson) കളിച്ചേക്കും. ഇരുവരും പരിക്ക് മാറി പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. 

"Where is Russell? Where is Lockie?"
... Well they are at the training ground, firing in all cylinders 😎💥 pic.twitter.com/oK9VkA4poJ

— KolkataKnightRiders (@KKRiders)

റസലും ഫെര്‍ഗൂസണും പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയാല്‍ ഷാക്കിബ് അല്‍ ഹസന്‍റെയും ടിം സൗത്തിയുടേയും സ്ഥാനം നഷ്‌ടമാകും. ഷാര്‍ജയില്‍ നാളെ വൈകിട്ട് ഇന്ത്യന്‍ സമയം 7.30നാണ് കൊല്‍ക്കത്ത-രാജസ്ഥാന്‍ പോരാട്ടം. 

തെറ്റുപറ്റിയത് ഞങ്ങള്‍ക്കാണ്, മുംബൈക്കെതിരായ തോല്‍വിക്ക് പിച്ചിനെയോ ടോസിനെയോ കുറ്റം പറയാനില്ലെന്ന് സംഗക്കാര

അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് തോല്‍പിച്ചാണ് കൊല്‍ക്കത്ത വരുന്നത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് എട്ട് വിക്കറ്റിന് 115 റണ്‍സേ നേടിയുള്ളൂ. മറുപടി ബാറ്റിംഗില്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ അര്‍ധ സെഞ്ചുറിയില്‍(51 പന്തില്‍ 57) കൊല്‍ക്കത്ത ജയിക്കുകയായിരുന്നു. നിതീഷ് റാണ 25 ഉം ദിനേശ് കാര്‍ത്തിക് 18 ഉം റണ്‍സ് നേടി. അതേസമയം രാജസ്ഥാന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തീര്‍ത്തും മങ്ങിയിട്ടുണ്ട്. 

യുവതാരം കൊള്ളാം, സണ്‍റൈസേഴ്‌സ് നാലാം നമ്പറിലിറക്കണം; വാദവുമായി ഗംഭീര്‍

ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ 20 പോയിന്‍റുമായി ഡൽഹി ക്യാപിറ്റല്‍സാണ് ഒന്നാമത്. 18 പോയിന്റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രണ്ടാം സ്ഥാനത്തും 16 പോയിന്റുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്തും 12 പോയിന്‍റുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നാലാം സ്ഥാനത്തുമുണ്ട്. അഞ്ചാം സ്ഥാനത്തുള്ള മുംബൈയ്‌ക്കും 12 പോയിന്‍റുണ്ട്. പഞ്ചാബ്, രാജസ്ഥാൻ, ഹൈദരാബാദ് ടീമുകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

സണ്‍റൈസേഴ്‌സിനെ ആര്‍സിബി എളുപ്പം പൊട്ടിക്കും; പ്രവചനവുമായി ലാറ

 

click me!