വിരാട് കോലി ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലാറ

ദുബായ്: ഐപിഎല്ലില്‍(IPL 2021) സൺറൈസേഴ്‌സ് ഹൈദരാബാദിനെ(Sunrisers Hyderabad) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(Royal Challengers Bangalore) അനായാസം മറികടക്കുമെന്ന് ഇതിഹാസ താരം ബ്രയാൻ ലാറ(Brian Lara). 'ആദ്യ രണ്ട് സ്ഥാനത്തെത്താനാകും ബാംഗ്ലൂരിന്‍റെ ശ്രമം. നിലവിലെ ഫോമിൽ ഹൈദരാബാദിന് യാതൊരു സാധ്യതയുയില്ല. വിരാട് കോലി(Virat Kohli) ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും' ലാറ പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ലാറയുടെ പ്രവചനം. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നേരിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ടോസ് നേടിയ ആര്‍സിബി നായകന്‍ വിരാട് കോലി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമും ഇറങ്ങിയിരിക്കുന്നത്. 

Scroll to load tweet…
Scroll to load tweet…

ഐപിഎല്‍ പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ലക്ഷ്യമിട്ടാണ് വിരാട് കോലിയുടെ ബാംഗ്ലൂര്‍ ഇന്നിറങ്ങിയിരിക്കുന്നത്. രണ്ട് മത്സരങ്ങള്‍ ബാക്കിയുള്ള ബാംഗ്ലൂരിന് രണ്ടും ജയിച്ചാല്‍ 20 പോയിന്‍റോടെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കാം. 16 പോയിന്‍റാണ് നിലവില്‍ ബാംഗ്ലൂരിനുള്ളത്. 18 പോയിന്‍റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സാണ് നിലവില്‍ രണ്ടാം സ്ഥാനത്ത്. അതേസമയം, പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ അവസാനിച്ച ഹൈദരാബാദിന് അഭിമാനം കാക്കാനുള്ള പോരാട്ടമാണിത്. 

കൂടുതല്‍ ഐപിഎല്‍ വാര്‍ത്തകള്‍

മാക്‌സ്‌വെല്‍ ഐപിഎല്ലിന് വന്നത് കരുതിക്കൂട്ടി; റണ്‍മഴയ്‌ക്ക് പിന്നിലെ കാരണങ്ങള്‍ ഇവ

നിര്‍ണായക താരത്തിന് പരിക്ക്; ടി20 ലോകകപ്പിന് മുമ്പ് ടീം ഇന്ത്യക്ക് തലവേദന

ടി20യില്‍ ഒരുകാലത്ത് ഹീറോ; ഇനിയാ താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവില്ല?

ഐപിഎല്ലില്‍ ചരിത്രമെഴുതി അക്‌സര്‍ പട്ടേല്‍; ലോകകപ്പിന് മുമ്പ് ടീം ഇന്ത്യക്ക് ശുഭവാര്‍ത്ത

തെറ്റുപറ്റിയത് ഞങ്ങള്‍ക്കാണ്, മുംബൈക്കെതിരായ തോല്‍വിക്ക് പിച്ചിനെയോ ടോസിനെയോ കുറ്റം പറയാനില്ലെന്ന് സംഗക്കാര