ഐപിഎല്‍ 2021: ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തയ്ക്ക് ടോസ്; മലയാളി പേസര്‍ ടീമില്‍, രണ്ട് ടീമിലും മാറ്റങ്ങള്‍

By Web TeamFirst Published Sep 28, 2021, 3:14 PM IST
Highlights

ഒരു മാറ്റവുമായിട്ടാണ് ഡല്‍ഹി ഇറങ്ങുന്നത്. പരിക്കേറ്റ് പൃഥ്വി ഷായ്ക്ക് പകരം സ്റ്റീവന്‍ സ്മിത്ത് ടീമിലെത്തി. കൊല്‍ക്കത്ത രണ്ട് മാറ്റം വരുത്തി. പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം മലയാളി താരം സന്ദീപ് വാര്യര്‍ ടീമിലെത്തി.
 

ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ (Kolkata Knight Riders) മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സ്  (Delhi Capitals) ആദ്യം ബാറ്റ് ചെയ്യും. ഷാര്‍ജയില്‍ ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ (Eion Morgan) ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഐപിഎല്‍ 2021: ശ്രേയസ് അയ്യരെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയേക്കും; വ്യക്തമായ കാരണമുണ്ട്!

ഒരു മാറ്റവുമായിട്ടാണ് ഡല്‍ഹി ഇറങ്ങുന്നത്. പരിക്കേറ്റ് പൃഥ്വി ഷായ്ക്ക് പകരം സ്റ്റീവന്‍ സ്മിത്ത് ടീമിലെത്തി. കൊല്‍ക്കത്ത രണ്ട് മാറ്റം വരുത്തി. പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം മലയാളി താരം സന്ദീപ് വാര്യര്‍ ടീമിലെത്തി. പരിക്കേറ്റ് ആന്ദ്രേ റസ്സലിന് പകരം ടിം സൗത്തിയും കളിക്കും.

ഐപിഎല്‍ 2021: 'ഒരുപാട് മെച്ചപ്പെടാനുണ്ട്'; രാജസ്ഥാന്റെ തോല്‍വിയുടെ കാരണം വ്യക്തമാക്കി സഞ്ജു

പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. 10 മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. ഡല്‍ഹിക്ക് ഇത്രയും മത്സരങ്ങളില്‍ 16 പോയിന്റുണ്ട്. ജയിച്ചാല്‍ ചെന്നൈയെ മറികടന്ന് ഒന്നാമതെത്താം. ചെന്നൈക്കെതിരെ അവസാനപന്തില്‍ തോല്‍വി വഴങ്ങിയെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റ് ഉള്ള കൊല്‍ക്കത്ത ലക്ഷ്യമിടുന്നത് അഞ്ചാം ജയം.

ഐപിഎല്‍ 2021: 'ടീം ഇന്ത്യക്കാണ് ഈ മാറ്റത്തിന്റെ ഗുണം'; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് അജയ് ജഡേജ

ഡല്‍ഹി കാപിറ്റല്‍സ്: ശിഖര്‍ ധവാന്‍, സ്റ്റീവന്‍ സ്മിത്ത്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഷിംറോണ്‍ ഹെറ്റ്മയേര്‍, ലളിത് യാദവ്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, ആവേഷ് ഖാന്‍. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, ഓയിന്‍ മോര്‍ഗന്‍, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്, സുനില്‍ നരെയ്ന്‍, ലോക്കി ഫെര്‍ഗൂസണ്‍, ടിം സൗത്തി, വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍.

click me!