ക്യാപ്റ്റന്‍ സഞ്ജുവൊഴികെ മറ്റാര്‍ക്കും വലിയ സ്‌കോര്‍ കണ്ടെത്താന്‍ കഴിയുന്നില്ലതാനും. ഹൈദരാബാദിനെതിരേയും സഞ്ജുവിന്റെ 82 റണ്‍സാണ് രാജസ്ഥാന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 

ദുബായ്: ഐപിഎല്ലില്‍ (IPL 2021) സണ്‍റൈസേഴ്‌സ് ഹൈഹദരാബാദിനെതിരായ (Sunrisers Hyderabad) തോല്‍വിയോടെ രാജസ്ഥാന്‍ റോയല്‍സിന്റെ (Rajasthan Royals) പ്ലേ ഓഫ് സാധ്യതകള്‍ തുലാസിലായി. വരുന്ന മൂന്ന് മത്സരങ്ങളും സഞ്ജു സാംസണും (Sanju Samson) സംഘത്തിനും നിര്‍ണായകമാണ്. എന്നാല്‍ ക്യാപ്റ്റന്‍ സഞ്ജുവൊഴികെ മറ്റാര്‍ക്കും വലിയ സ്‌കോര്‍ കണ്ടെത്താന്‍ കഴിയുന്നില്ലതാനും. ഹൈദരാബാദിനെതിരേയും സഞ്ജുവിന്റെ 82 റണ്‍സാണ് രാജസ്ഥാന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്.

ഐപിഎല്‍ 2021: 'ടീം ഇന്ത്യക്കാണ് ഈ മാറ്റത്തിന്റെ ഗുണം'; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് അജയ് ജഡേജ

ഹൈദരാബാദ് 18.3 ഓവറില്‍ സ്‌കോര്‍ മറികടക്കുകയും ചെയ്തു. മത്സരശേഷം സഞ്ജുവിയുടെ കാരണവും വിശദീകരിച്ചു. 10-20 റണ്‍സ് കുറവായിരുന്നുവെന്നാന്ന് സഞ്ജു പറഞ്ഞത്. ''മോശമല്ലാത്ത സ്‌കോറാണ് രാജസ്ഥാന്‍ നേടിയത്. അവര്‍ നന്നായി പന്തെറിയുന്നുണ്ടായിരുന്നു. വിക്കറ്റില്‍ കളിക്കുക അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ 10-20 റണ്‍സ് കൂടുതല്‍ നേടണമായിരുന്നു. മികച്ച തുടക്കം ലഭിച്ചാല്‍ ആ ഒഴുക്കില്‍ അതുപോലെ കളിക്കണം. പവര്‍പ്ലേയ്ക്ക് ശേഷം അറ്റാക്ക് ചെയ്ത് കളിക്കാനായിരുന്നു എന്റെ പദ്ധതി. 

ഐപിഎല്‍ 2021: പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഡല്‍ഹി; ആദ്യ നാലിലുറപ്പിക്കാന്‍ കൊല്‍ക്കത്ത

എന്നാല്‍ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ നഷ്ടമാവുകയുണ്ടായി. അതുകൊണ്ടുതന്നെ എനിക്ക് പിടിച്ചുനില്‍ക്കേണ്ടി വന്നു. കൂട്ടുകെട്ട് ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. പൊരുതാവുന്ന സ്‌കോര്‍ വേണമായിരുന്നു. ബൗളിംഗിലും ബാറ്റിംഗിലും ഞങ്ങള്‍ മെച്ചപ്പെടാനുണ്ട്. എല്ലാ പന്തിലും മികച്ച ക്രിക്കറ്റ് കളിക്കാനാവണം. അടുത്ത മത്സരത്തില്‍ ഞങ്ങളുടെ തലത്തിലേക്ക് ഉയരാകുമെന്ന് പ്രതീക്ഷിക്കുന്നു.'' സഞ്ജു മത്സരശേഷം വ്യക്തമാക്കി.

ഐപിഎല്‍ 2021: പഞ്ചാബിനും മുംബൈക്കും ഇന്ന് നിര്‍ണായകം; മത്സരം അബുദാബിയില്‍

ഏഴ് വിക്കറ്റിനായിരുന്നു ഹൈദരാബാദിനെതിരെ രാജസ്ഥാന്റെ തോല്‍വി. ഹൈദരാബാദിനായി അരങ്ങേറിയ ജേസണ്‍ റോയ് (40), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (41 പന്തില്‍ പുറത്താവാതെ 51) എന്നിവരാണ് ഹൈദരാബാദിന്റെ വിജയം എളുപ്പമാക്കിയത്. നാളെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായിട്ടാണ് (Royal Challengers Bangalore) രാജസ്ഥാന്റെ മത്സരം.