
ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (Kolkata Knight Riders) ഡല്‍ഹി കാപിറ്റല്‍സിന് (Delhi Capitals) മോശം തുടക്കം. ഷാര്‍ജയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സെടുത്തിട്ടുണ്ട്. ശിഖര്‍ ധവാന്‍ (Shikhar Dhawan 24), ശ്രേയസ് അയ്യര്‍ (1) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. ലോക്കി ഫെര്‍ഗൂസണ്‍, സുനില്‍ നരെയ്ന്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. സ്റ്റീവന്‍ സ്മിത്ത് (16), റിഷഭ് പന്ത് (1) എന്നിവരാണ് ക്രീസില്‍.
പരിക്കേറ്റ് പൃഥ്വി ഷായ്ക്ക് പകരം സ്മിത്തിനെ ഉള്‍പ്പെടുത്തിയാണ് ഡല്‍ഹി ഇറങ്ങിയത്. സ്മിത്ത് ഓപ്പണറാവുകയും ചെയ്തു. ഓപ്പണിംഗ് വിക്കറ്റില്‍ 35 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം ധവാന്‍ മടങ്ങി. ഫെര്‍ഗൂസന്റെ പന്തില്‍ വെങ്കടേഷ് അയ്യര്‍ക്ക് ക്യാച്ച് നല്‍കിയാണ് ധവാന്‍ പവലിയനിലെത്തിത്. അയ്യര്‍ നരെയ്ന്‍റെ പന്തില്‍ ബൗള്‍ഡായി.
നേരത്തെ കൊല്‍ക്കത്ത കൊല്‍ക്കത്ത രണ്ട് മാറ്റം വരുത്തി. പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം മലയാളി താരം സന്ദീപ് വാര്യര്‍ ടീമിലെത്തി. പരിക്കേറ്റ ആന്ദ്രേ റസ്സലിന് പകരം ടിം സൗത്തിയും ടീമിലെത്തി. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. 10 മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. ഡല്‍ഹിക്ക് ഇത്രയും മത്സരങ്ങളില്‍ 16 പോയിന്റുണ്ട്.
ഐപിഎല്‍ 2021: ശ്രേയസ് അയ്യരെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയേക്കും; വ്യക്തമായ കാരണമുണ്ട്!
ജയിച്ചാല്‍ ചെന്നൈയെ മറികടന്ന് ഒന്നാമതെത്താം. ചെന്നൈക്കെതിരെ അവസാനപന്തില്‍ തോല്‍വി വഴങ്ങിയെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റ് ഉള്ള കൊല്‍ക്കത്ത ലക്ഷ്യമിടുന്നത് അഞ്ചാം ജയം.
ഡല്‍ഹി കാപിറ്റല്‍സ്: ശിഖര്‍ ധവാന്‍, സ്റ്റീവന്‍ സ്മിത്ത്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഷിംറോണ്‍ ഹെറ്റ്മയേര്‍, ലളിത് യാദവ്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, ആവേഷ് ഖാന്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, ഓയിന്‍ മോര്‍ഗന്‍, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്, സുനില്‍ നരെയ്ന്‍, ലോക്കി ഫെര്‍ഗൂസണ്‍, ടിം സൗത്തി, വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!