ഒന്നാമതെത്താന്‍ ബാംഗ്ലൂര്‍, തിരിച്ചുവരവിന് പഞ്ചാബ്; ടോസറിയാം, ഇരു ടീമിലും മാറ്റം

By Web TeamFirst Published Apr 30, 2021, 7:08 PM IST
Highlights

സീസണിൽ രണ്ട് ജയം മാത്രമുള്ള പഞ്ചാബിന് മുന്നോട്ടുള്ള യാത്രക്ക് ജയം അനിവാര്യമാണ്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് പഞ്ചാബ്. 

അഹമ്മദാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം അല്‍പസമയത്തിനകം. ടോസ് നേടിയ ആര്‍സിബി നായകന്‍ വിരാട് കോലി ബൗളിംഗ് തെരഞ്ഞെടുത്തു. വാഷിംഗ്‌ടണ്‍ സുന്ദറിന് പകരം ഷഹ്‌‌ബാസ് അഹമ്മദ് ഇലവനിലെത്തി. അതേസമയം പഞ്ചാബ് ഇലവനില്‍ മൂന്ന് മാറ്റമുണ്ട്. ഹെന്‍‌റിക്‌സും മായങ്കും അര്‍ഷ്‌ദീപും കളിക്കുന്നില്ല. മെരെഡിത്ത്, പ്രഭ്‌സിമ്രാന്‍, ഹര്‍പ്രീത് എന്നിവരാണ് പകരക്കാര്‍. 

പഞ്ചാബ് ടീം: KL Rahul(w/c), Chris Gayle, Deepak Hooda, Nicholas Pooran, Prabhsimran Singh, Shahrukh Khan, Chris Jordan, Riley Meredith, Ravi Bishnoi, Mohammed Shami, Harpreet Brar 

ബാംഗ്ലൂര്‍ ടീം: Virat Kohli(c), Devdutt Padikkal, Rajat Patidar, Glenn Maxwell, AB de Villiers(w), Shahbaz Ahmed, Daniel Sams, Kyle Jamieson, Harshal Patel, Mohammed Siraj, Yuzvendra Chahal

സീസണിൽ രണ്ട് ജയം മാത്രമുള്ള പഞ്ചാബിന് മുന്നോട്ടുള്ള യാത്രക്ക് ജയം അനിവാര്യമാണ്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് പഞ്ചാബ്. അതേസമയം അവസാന കളിയിൽ ഡൽഹിയിൽ നിന്ന് ഒരു റണ്ണിന്‍റെ ജയം പിടിച്ചെടുത്തതിന്‍റെ ആത്മവിശ്വാസവുമായാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. ആറ് അഞ്ച് കളികള്‍ ജയിച്ച ബാംഗ്ലൂര്‍ മൂന്നാം സ്ഥാനക്കാരാണ്. ജയിച്ചാല്‍ ബാംഗ്ലൂരിന് ഒന്നാമതെത്താം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!