ചരിത്രദിനമാകുമോ? ഫിഫ്റ്റിയില്‍ 50 തികയ്‌ക്കാന്‍ വാര്‍ണര്‍! നേട്ടത്തിനരികെ ഹിറ്റ്‌മാനും

By Web TeamFirst Published Apr 17, 2021, 4:36 PM IST
Highlights

ഫിഫ്റ്റി നേടിയാല്‍ സണ്‍റൈസേഴ്‌സിനായി 40 അര്‍ധ സെഞ്ചുറികള്‍ എന്ന നേട്ടവും സ്വന്തമാകും. 

ചെന്നൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഇന്നിറങ്ങുമ്പോള്‍ ചരിത്രം കുറിക്കാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍. ലീഗില്‍ 50 അര്‍ധ സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലേക്ക് ഒരു ഫിഫ്റ്റിയുടെ അകലമേ വാര്‍ണര്‍ക്കുള്ളൂ. ഫിഫ്റ്റി നേടിയാല്‍ സണ്‍റൈസേഴ്‌സിനായി 40 അര്‍ധ സെഞ്ചുറികള്‍ എന്ന നേട്ടവും സ്വന്തമാകും. ഐപിഎല്ലില്‍ ഏതെങ്കിലും ഒരു ടീമിനായി ഒരു താരം നേടുന്ന കൂടുതല്‍ ഫിഫ്റ്റികളാണിത്. 

അതേസമയം മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയെ കാത്തും നേട്ടമുണ്ട്. ടി20യില്‍ നായകനായി 4000 റണ്‍സ് തികയ്‌ക്കാന്‍ ഹിറ്റ്‌മാന് 28 റണ്‍സ് കൂടി മതി. 

മുംബൈയില്‍ രോഹിത്തിന്‍റെ സഹതാരമായ കീറോണ്‍ പൊള്ളാര്‍ഡും ഒരു നാഴികക്കല്ലിന് അരികെയാണ്. ഐപിഎല്ലില്‍ 200 സിക്‌സുകള്‍ നേടുന്ന അഞ്ചാം താരമെന്ന നേട്ടത്തിലെത്താന്‍ പൊള്ളാര്‍ഡിന് രണ്ടെണ്ണം കൂടി മതി. ടി20യില്‍ മുംബൈ താരം ഇഷാന്‍ കിഷന്‍റെ 100-ാം മത്സരമാണ് ഇന്നത്തേത് എന്നതും സവിശേഷതയാണ്. 39 റണ്‍സ് കൂടി നേടിയാല്‍ കുട്ടിക്രിക്കറ്റില്‍ താരത്തിന് 2500 റണ്‍സ് പൂര്‍ത്തിയാക്കാനും കഴിയും.

ഇന്ന് വൈകിട്ട് 7.30ന് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മുംബൈ ഇന്ത്യൻസ്-സൺറൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. ആദ്യ മത്സരത്തിൽ തോറ്റെങ്കിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ശക്തമായി തിരിച്ചെത്തിയ ആത്മവിശ്വാസത്തോടെയാണ് രോഹിത് ശര്‍മ്മയുടെ മുംബൈ ഇറങ്ങുന്നത്. എന്നാൽ ഐപിഎല്‍ പതിനാലാം സീസണിലെ ആദ്യ ജയം തേടിയാണ് ഡേവിഡ് വാര്‍ണറും സംഘവും എത്തിയിരിക്കുന്നത്. 

ഐപിഎൽ: രണ്ടാം ജയം തേടി മുംബൈ; ആദ്യ ജയത്തിനായി ഹൈദരാബാദ്

ഐപിഎല്ലിൽ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് ധോണി

click me!