ഐപിഎല്‍: രോഹിത് പുറത്ത്, തുടക്കം മിന്നിച്ച് ഡീകോക്ക്; രാജസ്ഥാനെതിരെ മുംബൈക്ക് നല്ല തുടക്കം

By Web TeamFirst Published Apr 29, 2021, 5:58 PM IST
Highlights

ആദ്യ മൂന്നോവറില്‍ കരുതലോടെയായിരുന്നു മുംബൈയുടെ തുടക്കം. എന്നാല്‍ മുസ്തഫിസുര്‍ റഹ്മാനെറിഞ്ഞ നാലാം ഓവറില്‍ സിക്സും ബൗണ്ടറിയും നേടി ഡീകോക്ക് മുംബൈയെ ടോപ് ഗിയറിലാക്കി.

ദില്ലി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന  മുംബൈ ഇന്ത്യന്‍സിന് മികച്ച തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മുംബൈ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സെടുത്തു. 29 റണ്‍സോടെ ക്വിന്‍റണ്‍ ഡീകോക്കും സൂര്യകുമാര്‍ യാദവും ക്രീസില്‍.

കരുതലോടെ തുടങ്ങി രോഹിത്തും ഡീകോക്കും

ആദ്യ മൂന്നോവറില്‍ കരുതലോടെയായിരുന്നു മുംബൈയുടെ തുടക്കം. എന്നാല്‍ മുസ്തഫിസുര്‍ റഹ്മാനെറിഞ്ഞ നാലാം ഓവറില്‍ സിക്സും ബൗണ്ടറിയും നേടി ഡീകോക്ക് മുംബൈയെ ടോപ് ഗിയറിലാക്കി. ഉനദ്ഘട്ട് എറിഞ്ഞ അഞ്ചാം ഓവറില്‍ രോഹിത്തും സിക്സിന് പറത്തിയതോടെ മുംബൈയുടെ തുടക്കം കസറി. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ക്രിസ് മോറിസിനെതിരെ ഒരു സിക്സും രണ്ട് ബൗണ്ടറിയുമടിച്ച് ഡീകോക്ക് മുംബൈയുടെ സ്കോറിഗ് നിരക്ക് ഉയര്‍ത്തി. എന്നാല്‍ പവര്‍പ്ലേയിലെ അവസാന പന്തില്‍ രോഹിത് ശര്‍മയെ(17 പന്തില്‍ 14) ചേതന്‍ സക്കറിയയുടെ കൈകളിലെത്തിച്ച് ക്രിസ് മോറിസ് തിരിച്ചടിച്ചു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 171 റണ്‍സെടുത്തത്. 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ബട്‌ലര്‍(41), ശിവം ദുബെ(35), യശസ്വി ജയ്‌സ്വാള്‍(32) എന്നിവരും രാജസ്ഥാനായി തിളങ്ങി. മുംബൈക്കായി രാഹുല്‍ ചാഹര്‍ 33 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.

അഞ്ച് കളികളില്‍ രണ്ട് ജയവുമായി മുംബൈ പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റാണ് രാജസ്ഥാനെ പിന്നിലാക്കിയത്.

മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവന്‍: Quinton de Kock(w), Rohit Sharma(c), Suryakumar Yadav, Hardik Pandya, Kieron Pollard, Krunal Pandya, Nathan Coulter-Nile, Jayant Yadav, Rahul Chahar, Jasprit Bumrah, Trent Boult

രാജസ്ഥാന്‍ റോയല്‍സ് പ്ലേയിംഗ് ഇലവന്‍: Jos Buttler, Yashasvi Jaiswal, Sanju Samson(w/c), Shivam Dube, David Miller, Rahul Tewatia, Riyan Parag, Chris Morris, Jaydev Unadkat, Chetan Sakariya, Mustafizur Rahman

click me!