മുത്തയ്യ മുരളീധരന്‍ ആശുപത്രി വിട്ടു; ഉടനെ ടീമിനൊപ്പം ചേരും

Published : Apr 19, 2021, 10:57 PM IST
മുത്തയ്യ മുരളീധരന്‍ ആശുപത്രി വിട്ടു; ഉടനെ ടീമിനൊപ്പം ചേരും

Synopsis

9കാരനായ മുന്‍ ശ്രീലങ്കന്‍താരത്തിന്റെ ആന്‍ജിയോപ്ലാസ്റ്റി വിജയകരമായി പൂര്‍ത്തിയാക്കിയതായും ആശങ്കപ്പെടാനില്ലന്നും നേരത്തെ ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.  

ചെന്നൈ: നെഞ്ചുവേദനയെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ ആശുപത്രി വിട്ടു. 49കാരനായ മുന്‍ശ്രീലങ്കന്‍താരത്തിന്റെ ആന്‍ജിയോപ്ലാസ്റ്റി വിജയകരമായി പൂര്‍ത്തിയാക്കിയതായും ആശങ്കപ്പെടാനില്ലന്നും നേരത്തെ ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. 

അദ്ദേഹത്തിന് പഴയത് പോലെ ജോലിയില്‍ മുഴുകാമെന്നും അധികൃതര്‍ വ്യക്തമാക്കി. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ബൗളിംഗ് പരിശീലകനായ മുരളീധരന്‍ ഉടന്‍ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദിന്റെ പരിശീലക സംഘത്തില്‍2015 മുതലുണ്ട്ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരന്‍. 

ലങ്കയ്ക്കായി 133 ടെസ്റ്റുകളും 350 ഏകദിനങ്ങളും 12 ടി20കളും കളിച്ച മുത്തയ്യ മുരളീധരന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1347 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റില്‍ 800ഉം ഏകദിനത്തില്‍ 534ഉം ടി20യില്‍ 13 വിക്കറ്റുമാണ് സമ്പാദ്യം. 1996ല്‍ ലോകകപ്പ് ഉയര്‍ത്തിയ ശ്രീലങ്കന്‍ ടീമില്‍ അംഗമായിരുന്നു. മുരളീധരന്‍ 2011ലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍