നെഞ്ചുവേദനയെ തുടര്‍ന്ന് ആൻജിയോപ്ലാസ്റ്റി; മുത്തയ്യ മുരളീധരന്റെ ആരോഗ്യനില തൃപ്‌തികരം

By Web TeamFirst Published Apr 19, 2021, 7:32 AM IST
Highlights

നാല്‍പ്പത്തിയൊമ്പതുകാരനായ മുരളീധരനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. 

ചെന്നൈ: നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീലങ്കൻ സ്‌പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് അധികൃതർ. നാല്‍പ്പത്തിയൊമ്പതുകാരനായ മുരളീധരനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. 

മുരളീധരന് ഉടൻ ആശുപത്രി വിടാനാകുമെന്നും ടീമിനൊപ്പം ചേരുമെന്നും സൺറൈസേഴ്‌സ് ഹൈദരാബാദ് അറിയിച്ചു. ഐപിഎല്ലില്‍ 2015 മുതല്‍ ഹൈദരാബാദിന്റെ ബൗളിംഗ് പരിശീലകനാണ് മുത്തയ്യ മുരളീധരന്‍.

ലങ്കയ്‌ക്കായി 133 ടെസ്റ്റുകളും 350 ഏകദിനങ്ങളും 12 ടി20കളും കളിച്ച മുത്തയ്യ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ്(1347). ടെസ്റ്റില്‍ 800ഉം ഏകദിനത്തില്‍ 534ഉം ടി20യില്‍ 13 വിക്കറ്റുമാണ് സമ്പാദ്യം. 1996ല്‍ ലോകകപ്പ് ഉയര്‍ത്തിയ ശ്രീലങ്കന്‍ ടീമില്‍ അംഗമായിരുന്നു. 

ധവാന്‍ ഷോയില്‍ പഞ്ചാബ് മുങ്ങി; ഡല്‍ഹിക്ക് ജയം, രണ്ടാമത്

click me!