ഐപിഎല്‍ 2021: 'മെന്റര്‍ സിംഗ് ധോണിയെന്ന് വിളിക്കുന്നതില്‍ തെറ്റില്ല'; കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം

By Web TeamFirst Published Sep 25, 2021, 12:10 PM IST
Highlights

മത്സരത്തില്‍ ചെന്നൈ ജയിച്ചിരുന്നു. ഒരുഘട്ടത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 111 റണ്‍സെടുത്തിരുന്നു ആര്‍സിബിയെ 156ല്‍ ഒതുക്കാന്‍ ചെന്നൈക്കായിരുന്നു. പിന്നാലെയാണ് ധോണിയെ പ്രകീര്‍ത്തിച്ച് പാര്‍ത്ഥിവ് രംഗത്തെത്തിയത്. 

ഷാര്‍ജ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings) ക്യാപ്റ്റന്‍ എം എസ് ധോണിയുടെ (MS Dhoni) ക്യാപ്റ്റന്‍സിയെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍ (Parthiv Patel). ഇന്നലെ ഐപിഎല്ലില്‍ (IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ (Royal Challengers Bangalore) മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു പാര്‍ത്ഥിവ്. മത്സരത്തില്‍ ചെന്നൈ ജയിച്ചിരുന്നു. ഒരുഘട്ടത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 111 റണ്‍സെടുത്തിരുന്നു ആര്‍സിബിയെ 156ല്‍ ഒതുക്കാന്‍ ചെന്നൈക്കായിരുന്നു. പിന്നാലെയാണ് ധോണിയെ പ്രകീര്‍ത്തിച്ച് പാര്‍ത്ഥിവ് രംഗത്തെത്തിയത്. 

ഐപിഎല്‍ 2021: ചെന്നൈക്കെതിരായ തോല്‍വി; ബൗളര്‍മാരെ കുറ്റപ്പെടുത്തി വിരാട് കോലി

മെന്റര്‍ സിംഗ് ധോണിയെന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ പാര്‍ത്ഥിവ് വിശേഷിപ്പിച്ചത്. അങ്ങനെ വിളിക്കാന്‍ ഒരു കാരണമുണ്ടെന്നും പാര്‍ത്ഥിവ് പറയുന്നു. അദ്ദേഹത്തിന്റെ വിശദീകരണമിങ്ങനെ... ''ധോണി ഒരുപാട് കാലമായി ചെന്നൈയ്‌ക്കൊപ്പമുണ്ട്. ഐപിഎല്‍ തുടക്കം മുതല്‍ അദ്ദേഹം തന്നെയായിരുന്നു ക്യാപ്റ്റന്‍. സാഹചര്യങ്ങള്‍ അദ്ദേഹത്തിന് കൃത്യമായി മനസിലാക്കും. പിച്ച് പഠിക്കാന്‍ ധോണിക്ക് പ്രത്യേക കഴിവുണ്ട്. മാത്രമല്ല, തന്റെ ബൗളര്‍മാരില്‍ നിന്ന് മികച്ച പുറത്തുകൊണ്ടുവരാന്‍ ധോണിക്ക് കഴിയും. ഡ്വെയ്ന്‍ ബ്രാവോ, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍ എന്നിവരെ ഭംഗിയായി ഉപയോഗിക്കാന്‍ ധോണിക്ക് സാധിച്ചു.

ഐപിഎല്‍ 2021: 'അവന്‍ എന്റെ സഹോദരനാണ്'; ഡ്വെയ്ന്‍ ബ്രാവോയെ കുറിച്ച് എം എസ് ധോണി

എല്ലാവരും അദ്ദേഹത്തെ വിശ്വസിക്കുന്നു. ഒരുപാട് പരിചയസമ്പത്തും വിജയവുമെല്ലാം ഉള്‍പ്പെടുന്നതാണ് ധോണിയുടെ കരിയര്‍. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ എല്ലാവരും വിശ്വസിക്കുന്നത്. അതുകൊണ്ട്തന്നെയാണ് ധോണിയെ ടി20 ലോകകപ്പിനുള്ളി ഇന്ത്യയുടെ മെന്ററാക്കിയതും. തീര്‍ച്ചയായും അദ്ദേഹം മെന്റര്‍ സിംഗ് ധോണിയെന്ന് വിളിക്കാം.'' പാര്‍ത്ഥിവ് പറഞ്ഞു.

ഐപിഎല്‍ 2021: യുവ ക്യാപ്റ്റന്മാര്‍ നേര്‍ക്കുനേര്‍, ആദ്യ നാലിലെത്താന്‍ രാജസ്ഥാന്‍; പ്ലേഓഫ് ഉറപ്പാക്കാന്‍ ഡല്‍ഹി

ആര്‍സിബിക്കെതിരെ ആറ് വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ആര്‍സിബി ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ചെന്നൈ 18.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മൂന്ന് വിക്കറ്റ് നേടിയ ബ്രാവോയാണ് ആര്‍സിബിയെ നിയന്ത്രിച്ച് നിര്‍ത്തിയത്. ബ്രാവോയെ ഉപയോഗിച്ച ധോണിയുടെ രീതി പ്രശംസിക്കപ്പെട്ടിരുന്നു. ജയത്തോടെ ചെന്നൈയ്ക്ക് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും സാധിച്ചു. ഒമ്പത് മത്സരങ്ങളില്‍ 14 പോയിന്റാണ് ചെന്നൈക്ക്. ഡല്‍ഹി കാപിറ്റല്‍സിന് (Delhi Capitals) ഇത്രയും തന്നെ പോയിന്റ് ഉണ്ടെങ്കിലും റണ്‍റേറ്റിന്റെ കാര്യത്തില്‍ പിറകിലാണ്.

click me!