Asianet News MalayalamAsianet News Malayalam

ഐപിഎല്‍ 2021: 'അവന്‍ എന്റെ സഹോദരനാണ്'; ഡ്വെയ്ന്‍ ബ്രാവോയെ കുറിച്ച് എം എസ് ധോണി

ആര്‍സിബി (RCB) ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli), കൂറ്റനടിക്കാരന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ (Glenn Maxwell), ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ വിക്കറ്റുകളാണ് ബ്രാവോ വീഴ്ത്തിയത്.
 

IPL 2021 I call him my brother Dhoni praises Bravo
Author
Sharjah - United Arab Emirates, First Published Sep 25, 2021, 10:48 AM IST
  • Facebook
  • Twitter
  • Whatsapp

ഷാര്‍ജ: ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ (Royal Challengers Banglore) ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings) ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയുടെ (Dwayne Bravo) പ്രകടനം നിര്‍ണായകമായിരുന്നു. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങിയ താരം മൂന്ന് നിര്‍ണായക വിക്കറ്റുള്‍ സ്വന്തമാക്കുകയും ചെയ്തു. ആര്‍സിബി (RCB) ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli), കൂറ്റനടിക്കാരന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ (Glenn Maxwell), ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ വിക്കറ്റുകളാണ് ബ്രാവോ വീഴ്ത്തിയത്. മത്സരശേഷം മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും താരത്തെ തേടിയത്തി.

ഐപിഎല്‍ 2021: ഇന്ന് രണ്ടാം മത്സരത്തില്‍ അവസാന സ്ഥാനക്കാരുടെ പോരാട്ടം; പഞ്ചാബ് ഹൈദരാബാദിനെതിരെ

ഇപ്പോള്‍ വിന്‍ഡീസ് ഓള്‍റൗണ്ടറെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി (MS Dhoni). ബ്രാവോ എന്റെ സഹോദരനാണെന്നാണ് ധോണി മത്സരശേഷം പറഞ്ഞത്. ''ബ്രാവോ പൂര്‍ണകായികക്ഷമത വീണ്ടെടുത്തു. അവന്റെ ഫിറ്റ്‌നെസ് നന്നായി സൂക്ഷിക്കുന്നുണ്ട്. എന്റെ ഹോദരനാണ് ബ്രാവോ. സ്ലോവര്‍ എറിയുന്നതില്‍ അവന് പ്രത്യേക കഴിവുണ്ട്. അതോടൊപ്പം ആറ് പന്തുകള്‍ വ്യത്യസ്തമായി എറിയാനുള്ള കഴിവുമുണ്ട്. സ്ലോവര്‍ എറിയുന്നതിന് പകരം മറ്റുപന്തുകളും ഉപയോഗിക്കണം. അപ്പോള്‍ ബാറ്റ്‌സ്മാന്‍ ആശയകുഴപ്പമാവും. അത്തരത്തില്‍ വിക്കറ്റ് വീഴ്ത്താനും സാധിക്കും. 

ഐപിഎല്‍ 2021: യുവ ക്യാപ്റ്റന്മാര്‍ നേര്‍ക്കുനേര്‍, ആദ്യ നാലിലെത്താന്‍ രാജസ്ഥാന്‍; പ്ലേഓഫ് ഉറപ്പാക്കാന്‍ ഡല്‍ഹി

ടി20 ഫോര്‍മാറ്റില്‍ ബ്രാവോ ഇതിഹാസമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവന്‍ കളിച്ചിട്ടുണ്ട്. അതും വിവിധ സാഹചര്യങ്ങളില്‍. ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം ബ്രാവോ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ആര്‍സിബിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാല്‍ ഒമ്പതാം ഓവറിന് ശേഷം വിക്കറ്റ് സ്ലോവായി. ശരിയായ ലൈനിലും ലെങ്ത്തിലും എറിയാനാണ് ഞാന്‍ ബൗളര്‍മാരോട് നിര്‍ദേശിച്ചത്. ദേവ്ദത്ത് പടിക്കല്‍ (Devdutt Padikkal) ക്രീസില്‍ നില്‍ക്കുമ്പോള്‍ ജഡേജയുടെ ഓവര്‍ നിര്‍ണായകമായിരുന്നു.

ഫീല്‍ഡിംഗിലും കിംഗ് കോലി; ഗെയ്ക്വാദിനെ പുറത്താക്കിയത് വണ്ടര്‍ ക്യാച്ചില്‍- വീഡിയോ

ഡ്രിങ്ക്‌സിന് പിരിയുമ്പോള്‍ ഞാന്‍ മൊയീന്‍ അലിയോട് പറയുന്നുണ്ടായിരുന്നു ഉടനെ ബൗള്‍ ചെയ്യേണ്ടി വരുണെന്ന്. എന്നാല്‍ പിച്ചിലെ സാഹചര്യം മാറി. അതോടെ ബ്രോവോയ്ക്ക് പന്ത് നല്‍കുകയായിരുന്നു.'' ധോണി പറഞ്ഞുനിര്‍ത്തി. 

ആര്‍സിബിക്കെതിരെ ആറ് വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ആര്‍സിബി ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ചെന്നൈ 18.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

Follow Us:
Download App:
  • android
  • ios