
അഹമ്മദാബാദ്: ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് കിംഗ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. അഹമ്മദാബാദില്‍ വൈകിട്ട് 7.30 ന് മത്സരം. അഹമ്മദാബാദിൽ ഈ സീസണിൽ നടക്കുന്ന ആദ്യ ഐപിഎൽ മത്സരമാണിത്.
തുടർ തോൽവികളെ തുടർന്ന് പട്ടികയിൽ ഏറ്റവും അവസാനമാണ് കൊൽക്കത്ത. ബാറ്റിംഗാണ് കൊൽക്കത്തയ്‌ക്ക് തലവേദന. ഓയിന്‍ മോര്‍ഗനും ദിനേശ് കാര്‍ത്തിക്കുമടക്കമുള്ളവര്‍ ഇതുവരെ താളം കണ്ടെത്തിയിട്ടില്ല. ബൗളിംഗ് വിഭാഗം പിന്നെയും മെച്ചമാണ്. അതേസമയം ഒടുവിലെ മത്സരത്തിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെ തോൽപിച്ചാണ് പഞ്ചാബ് എത്തുന്നത്. എന്നാല്‍ സ്ഥിരതയുള്ള പ്രകടനം ഇല്ലാത്തത് സീസണിൽ ടീമിന് തിരിച്ചടിയാവുന്നു.
കൊവിഡ് പ്രതിസന്ധി: കുടുംബത്തെ പിന്തുണയ്‌ക്കാന്‍ ഐപിഎല്ലില്‍ നിന്ന് ഇടവേളയെടുത്ത് അശ്വിന്‍
ആദ്യ സൂപ്പര്‍ ഓവര്‍ ഡല്‍ഹിക്ക്
സീസണിലെ ആദ്യ സൂപ്പര്‍ ഓവറില്‍ ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി കാപിറ്റല്‍സ് അവസാന പന്തില്‍ ജയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് അക്‌സര്‍ പട്ടേലിന്റെ ഓവറില്‍ നേടാനായത് ഏഴ് റണ്‍സ് മാത്രം. ഡേവിഡ് വാര്‍ണര്‍- കെയ്ന്‍ വില്യംസണ്‍ സഖ്യമായിരുന്നു ക്രീസില്‍. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിയുടെ ശിഖര്‍ ധവാനും റിഷഭ് പന്തും റഷീദ് ഖാന്റെ അവസാന പന്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
വില്ല്യംസണിന്റെ പോരാട്ടം പാഴായി; സീസണിലെ ആദ്യ സൂപ്പര്‍ ഓവറില്‍ ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് ജയം
62 റണ്‍സ്, മൂന്ന് വിക്കറ്റ്, ഒരു റണ്ണൗട്ട്... ജഡ്ഡു ഷോയില്‍ മരവിച്ച് കോലിപ്പട; ചെന്നൈയ്ക്ക് ജയം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!