
ദുബായ്: ഐപിഎല്ലില്‍ (കജഘ 2021) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ (Chennai Super Kings) മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് (ജൗിഷമയ ഗശിഴ)െ ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (KL Rahul) ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്വാളിഫയര്‍ ഉറപ്പിക്കാനാണ് ചെന്നൈ ഇന്നിറങ്ങുന്നത്. പഞ്ചാബിന് സീസണിലെ അവസാന മത്സരം ജയിക്കുകയാണ് ലക്ഷ്യം.
'സച്ചിനോളം വരില്ല കോലി, കൂടുതല്‍ സാമ്യം ബാബറുമായി'; കാരണം നിരത്തി മുന്‍ പാക് താരം മുഹമ്മദ് ആസിഫ്
ചെന്നൈ ഡല്‍ഹി കാപിറ്റല്‍സിനെതിരെ കളിച്ച ടീമിനെ നിലനിര്‍ത്തി. പഞ്ചാബ് ഒരു മാറ്റം വരുത്തി. നിക്കോളാസ് പുരാന് പകരം ക്രിസ് ജോര്‍ദാന്‍ ടീമിലെത്തി. ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനായാല്‍ ചെന്നൈയുടെ ക്വാളിഫയര്‍ പ്രതീക്ഷയ്ക്ക് വിള്ളലേല്‍പ്പിക്കാനാകും പഞ്ചാബിന്. പരസ്പരമുള്ള പോരാട്ടങ്ങളില്‍ വ്യക്തമായ ആധിപത്യം ചെന്നൈയ്ക്കുണ്ട്. 24 കളികളില്‍ 15ലും ജയിച്ചത് ധോണിയും സംഘവും.
'ഇന്ത്യയുടെ ലോകകപ്പ് ടീം ശക്തമാണ്, പക്ഷേ ഒരു പ്രശ്‌നം!'; അതൃപ്തി പ്രകടമാക്കി മുന്‍ താരം
പഞ്ചാബ് കിംഗ്‌സ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, എയ്ഡന്‍ മാര്‍ക്രം, സര്‍ഫറാസ് ഖാന്‍, ഷാറൂഖ് ഖാന്‍, മൊയ്‌സസ് ഹെന്റിക്വസ്, ക്രിസ് ജോര്‍ദാന്‍, ഹര്‍പ്രീത് ബ്രാര്‍, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയ്, അര്‍ഷദീപ് സിംഗ്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ്, റോബിന്‍ ഉത്തപ്പ, മൊയീന്‍ അലി, അമ്പാട്ടി റായൂഡു, എം എസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ഷാര്‍ദുള്‍ ഠാക്കൂര്‍, ദീപക് ചാഹര്‍, ജോഷ് ഹേസല്‍വുഡ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!