സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായിട്ടാണ് (Sachin Tendulkar) കോലിയെ എപ്പോഴും താരതമ്യം ചെയ്തിട്ടുള്ളത്. എന്നാല്‍ മുന്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് ആസിഫിന്റെ (Muhammad Asif) വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

ഇസ്ലാമാബാദ്: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ബാറ്റ്‌സ്മാന്‍ ആരെന്ന് ചോദിച്ചാല്‍ മിക്കവരുടേയും മറുപടി വിരാട് കോലി (Virat Kohli) എന്നായിരിക്കും. അടുത്തകാലത്ത് അത്ര മികച്ച ഫോമിലല്ലെങ്കില്‍ പോലും കോലി എപ്പോള്‍ വേണമെങ്കിലും ഫോമിലേക്ക് തിരിച്ചെത്താം. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായിട്ടാണ് (Sachin Tendulkar) കോലിയെ എപ്പോഴും താരതമ്യം ചെയ്തിട്ടുള്ളത്. എന്നാല്‍ മുന്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് ആസിഫിന്റെ (Muhammad Asif) വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

'ഇന്ത്യയുടെ ലോകകപ്പ് ടീം ശക്തമാണ്, പക്ഷേ ഒരു പ്രശ്‌നം!'; അതൃപ്തി പ്രകടമാക്കി മുന്‍ താരം

സച്ചിനോളം വരില്ല കോലിയെന്നാണ് ആസിഫിന്റെ അഭിപ്രായം. സച്ചിനുമായി കൂടുതല്‍ താരതമ്യം ചെയ്യാന്‍ പറ്റിയ താരം പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം (Babar Azam) ആണെന്നും ആസിഫ് വിശദീകരിക്കുന്നു. മുന്‍ പേസര്‍ പറയുന്നതിങ്ങനെ... ''കോലി ബോട്ടം ഹാന്‍ഡ് പ്ലയറാണ്. മികച്ച ഫിറ്റ്‌നെസ് കാരണമാണ് കോലിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നത്. കോലി ഫോം ഔട്ടായാല്‍ പിന്നീട് ഫോമിലേക്ക് തിരിച്ചെത്തുക പ്രയാസമായിരിക്കും. എന്നാല്‍ ബാബര്‍ സച്ചിനെ പോലെ അപ്പര്‍ ഹാന്‍ഡ് പ്ലയറാണ്. സച്ചിന്റേത് പോലെ ഒഴുക്കുള്ള ബാറ്റിംഗ് ശൈലിയാണ് ബാബറിന്റേത്. 

'വിഡ്ഢിത്തം പറയരുത്'; പാകിസ്ഥാനെതിരെ ഇന്ത്യക്ക് ജയിക്കാനാവില്ലെന്ന് പറഞ്ഞ റസാഖിന് മുന്‍ പാക് താരത്തിന്റെ മറുപടി

പലരും പറയും സച്ചിനെക്കേള്‍ മികച്ചവനാണ് കോലിയെന്ന്. എന്നാല്‍ അല്ലെന്ന് പറയും, സച്ചിന്റെ അടുത്തപോലും കോലിയെത്തില്ല. സച്ചിന്റെ സാങ്കേതിക തികവ് വളരെ കുറച്ച് താരങ്ങള്‍ക്ക് മാത്രം കിട്ടിയിട്ടുള്ളൂ. കവര്‍ഡ്രൈവ്, പുള്‍ ഷോട്ട്, കട്ട് ഷോട്ട് എല്ലാ മനോഹരമാണ്. കോലിയും ഇത്തരം ഷോട്ടുകള്‍ കളിക്കും. എന്നാല്‍ കോലിയുടേത് എല്ലാം ബോട്ടം ഹാന്‍ഡില്‍ നിന്നാണ് വരുന്നത്.'' ആസിഫ് പറഞ്ഞു.

ഐപിഎല്‍ 2021: ഹൈദരാബാദിനെതിരെ തുഴഞ്ഞ് തുഴഞ്ഞ് ദേവ്ദത്ത് പടിക്കല്‍; മലയാളി താരത്തിന് പരിഹാസം

അന്താരഷ്ട്ര ക്രിക്കറ്റില്‍ 70 അന്താരാഷ്ട്ര സെഞ്ചുറികള്‍ സ്വന്തമാക്കിയിട്ടുണ്ട് കോലി. 30 എണ്ണം കൂടി നേടിയാല്‍ സച്ചിനൊപ്പമെത്താം. ഏകദിനത്തില്‍ 43 സെഞ്ചുറികള്‍ കോലിക്കുണ്ട്. സച്ചിന് 49ഉം. ടെസ്റ്റില്‍ 27 സെഞ്ചുറികളാണ് കോലിയുടെ സമ്പാദ്യം.